Connect with us

Kerala

തൊണ്ടിമുതല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടു; ആന്റണി രാജുവിനെ എംഎല്‍എ സ്ഥാനത്തുനിന്നും അയോഗ്യനാക്കി; വിജ്ഞാപനം ഇറങ്ങി

തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും അയോഗ്യത

Published

|

Last Updated

തിരുവനന്തപുരം  | തൊണ്ടിമുതല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ആന്റണി രാജുവിനെ നിയമസഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കി.എംഎല്‍എ സ്ഥാനത്തുനിന്നും അയോഗ്യനാക്കിക്കൊണ്ടുള്ള വിജ്ഞാപനം നിയമസഭാ സെക്രട്ടേറിയേറ്റ് പുറത്തിറക്കി.

 

തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ആന്റണി രാജുവിനെ നെടുമങ്ങാട് കോടതി മൂന്നു വര്‍ഷത്തേക്ക് തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. ജനപ്രതിനിധിയെ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ഏതെങ്കിലും കേസില്‍ കോടതി ശിക്ഷിച്ചാല്‍ അയോഗ്യനാണെന്ന് സുപ്രീംകോടതി വിധിയുണ്ട്.

ഇത് പ്രകാരമാണ് ആന്റണി രാജുവിന് എംഎല്‍എ സ്ഥാനം നഷ്ടമായത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും അയോഗ്യതയുണ്ട്. ശിക്ഷ പൂര്‍ത്തിയാക്കി ജയിലില്‍നിന്ന് ഇറങ്ങുന്ന ദിവസം മുതല്‍ ആറു വര്‍ഷത്തേക്കാണ് അയോഗ്യത.

 

Latest