Connect with us

Kerala

എന്‍എഫ്ഡിബിയുടെ പ്രാദേശിക കേന്ദ്രം തിരുവനന്തപുരത്ത് സ്ഥാപിക്കും; നടപടിക്രമങ്ങള്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്‍പെന്നും കേന്ദ്രമന്ത്രി

ഹൈദരാബാദില്‍ നടന്ന എന്‍എഫ്ഡിബി യോഗത്തിനിടെയാണ് പ്രഖ്യാപനം

Published

|

Last Updated

ന്യൂഡല്‍ഹി |  നാഷണല്‍ ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ (NFDB) പ്രാദേശിക കേന്ദ്രം തിരുവനന്തപുരത്ത് സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് രഞ്ജന്‍ ‘ലാലന്‍’ സിംഗ് അറിയിച്ചു. ഹൈദരാബാദില്‍ നടന്ന എന്‍എഫ്ഡിബി യോഗത്തിനിടെയാണ് ഈ പ്രഖ്യാപനം നടത്തിയത്. പ്രാദേശിക കേന്ദ്രം സ്ഥാപിക്കാനുള്ള എല്ലാ പ്രാഥമിക നടപടി ക്രമങ്ങളും പ്രധാനമന്ത്രിയുടെ തിരുവനന്തപുരം സന്ദര്‍ശനത്തിന് മുമ്പ് ഉണ്ടാകും.

 

ഫിഷറീസ് മന്ത്രാലയങ്ങളില്‍ നിന്നും കേരളത്തില്‍ ആയിരത്തില്‍പരം കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കി കൊണ്ടിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. അതില്‍ കൂടുതലും ഫിഷറീസ് മേഖലയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനാണ് ചെലവാക്കിയത്. എന്‍എഫ്ഡിബി പ്രാദേശിക കേന്ദ്രം സ്ഥാപിക്കപ്പെടുന്നതുവഴി കേരളത്തിന്റെ ഫിഷറീസ് രംഗത്ത് സമഗ്ര വികസനമാണ് ലക്ഷ്യം വെക്കുന്നതെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.

മത്സ്യ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നീ പ്രവര്‍ത്തനങ്ങള്‍ എല്ലാം ഈ കേന്ദ്രം കോര്‍ഡിനേറ്റ ചെയ്യും. സമുദ്ര മത്സ്യബന്ധനത്തിനുപരി കുളങ്ങള്‍, തടാകങ്ങള്‍, ജലാശയങ്ങള്‍, എന്നിവയില്‍ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ സമുദ്ര, ഉള്‍നാടന്‍, തീരദേശ മത്സ്യകൃഷി മേഖലകളെ ഏകോപിപ്പിച്ച് സമതുലിത വളര്‍ച്ച ഉറപ്പാക്കുന്നു.

മത്സ്യത്തൊഴിലാളികള്‍ക്കായി മത്സ്യത്താവളങ്ങള്‍, ലാന്‍ഡിംഗ് സെന്ററുകള്‍, തണുത്ത സംഭരണ യൂണിറ്റുകള്‍, ഡ്രൈയിംഗ് യൂണിറ്റുകള്‍ എന്നിവ സ്ഥാപിക്കുന്നു. പരിസ്ഥിതി സൗഹൃദ മത്സ്യകൃഷി, കടല്‍പ്പായല്‍ കൃഷി, മറൈന്‍ കള്‍ച്ചര്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നു. മത്സ്യത്തൊഴിലാളികള്‍ക്കും സംരംഭകര്‍ക്കും പരിശീലനവും സാങ്കേതിക നവീകരണവും നല്‍കുന്നു.

 

Latest