Kerala
വയനാട് പുല്‍പ്പള്ളിയില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു; രണ്ട് പാപ്പാന്മാര്‍ക്ക് പരുക്ക്
പാപ്പാന്‍മാരായ ഉണ്ണി, രാഹുല്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.
വയനാട്| വയനാട് പുല്‍പ്പള്ളിയില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു. സംഭവത്തില്‍ രണ്ട് പാപ്പാന്മാര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാത്രി 10 മണിയോടെ പുല്‍പ്പള്ളി സീതാദേവി ക്ഷേത്ര പട്ടണ പ്രദക്ഷിണത്തിന് ശേഷം ക്ഷേത്രവളപ്പില്‍ വെച്ചാണ് ആന ഇടഞ്ഞത്. ശിവന്‍ എന്ന ആനയാണ് ഇടഞ്ഞത്. പിന്നീട് ആനയെ തളച്ചു.
പാപ്പാന്‍മാരായ ഉണ്ണി, രാഹുല്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരെയും മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----



