Kerala
നിയമസഭാ തെരഞ്ഞെടുപ്പ്; തൊടുപുഴയില്‍ പി ജെ ജോസഫ് വീണ്ടും മത്സരിക്കും
സ്ഥാനാര്‍ഥിത്വം ഉടന്‍ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കും.
തൊടുപുഴ|നിയമസഭാ തെരഞ്ഞെടുപ്പില്‍ തൊടുപുഴ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് എംഎല്‍എ യുഡിഎഫ് സ്ഥാനാര്‍ഥിയായി വീണ്ടും മത്സരിക്കും. മകനും കേരള കോണ്‍ഗ്രസ് സംസ്ഥാന കോ-ഓര്‍ഡിനേറ്ററുമായ അപു ജോണ്‍ ജോസഫിനെയും പരിഗണിച്ചിരുന്നു. എന്നാല്‍ ജോസഫ് തന്നെ മത്സരിക്കണമെന്നാണു പാര്‍ട്ടി നേതൃത്വത്തിന്റെ ആവശ്യം. സ്ഥാനാര്‍ഥിത്വം ഉടന്‍ തന്നെ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കും.
11 തവണ പി ജെ ജോസഫ് തൊടുപുഴയില്‍ നിന്നും മത്സരിച്ചിട്ടുണ്ട്. ഇതില്‍ 10 പ്രാവശ്യവും വിജയിച്ചു. ജോസഫിന് ആരോഗ്യപ്രശ്നങ്ങളില്ലെന്നും അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി ചര്‍ച്ചയുടെ ആവശ്യം ഇല്ലെന്നും അപു വ്യക്തമാക്കി.
---- facebook comment plugin here -----





