local body election 2025
നെടുമങ്ങാട് നഗരസഭാ സീറ്റുവിഭജനത്തിൽ യു ഡി എഫ് ഘടകകക്ഷികൾക്ക് അതൃപ്തി
നഗരസഭയിലെ മാർക്കറ്റ് വാർഡിൽ കോൺഗ്രസ്സ് സിറ്റിംഗ് കൗൺസിലറും നിലവിലെ സ്ഥാനാർഥിയുമായ അഡ്വ. എൻ ഫാത്തിമക്കെതിരെ ലീഗ് ഫാത്തിമ എസ് എസ് എന്ന പേരിൽ മറ്റൊരു സ്ഥാനാർഥിയെ രംഗത്തിറക്കി. അഡ്വ. എൻ ഫാത്തിമ കൈപ്പത്തി ചിഹ്നത്തിലും ഫാത്തിമ എസ് എസ് കോണി ചിഹ്നത്തിലും പ്രചാരണം തുടങ്ങി.
നെടുമങ്ങാട് | നെടുമങ്ങാട് നഗരസഭാ സീറ്റുവിഭജനത്തിൽ യു ഡി എഫ് ഘടകകക്ഷികൾ അതൃപ്തി പരസ്യമാക്കി. നഗരസഭയിലെ മാർക്കറ്റ് വാർഡിൽ കോൺഗ്രസ്സ് സിറ്റിംഗ് കൗൺസിലറും നിലവിലെ സ്ഥാനാർഥിയുമായ അഡ്വ. എൻ ഫാത്തിമക്കെതിരെ ലീഗ് ഫാത്തിമ എസ് എസ് എന്ന പേരിൽ മറ്റൊരു സ്ഥാനാർഥിയെ രംഗത്തിറക്കി. അഡ്വ. എൻ ഫാത്തിമ കൈപ്പത്തി ചിഹ്നത്തിലും ഫാത്തിമ എസ് എസ് കോണി ചിഹ്നത്തിലും പ്രചാരണം തുടങ്ങി. പറമുട്ടം വാർഡിൽ കോൺഗ്രസ്സ് സ്ഥാനാർഥിക്കെതിരെ ലീഗ് പ്രാദേശിക നേതാവായ പുലിപ്പാറ യൂസിഫ് മത്സര രംഗത്തുണ്ട്.
അരശുപറമ്പ് വാർഡിലെ കോൺഗ്രസ്സ് സ്ഥാനാർഥി നൗഷാദ്ഖാനെതിരെ ലീഗ് സ്ഥാനാർഥിയായി തറവാട്ടിൽ സാബു പ്രചാരണ രംഗത്ത് സജീവമാണ്. ഇതിനിടെ സ്വന്തമായി സ്ഥാനാർഥികളെ നിർത്തുമെന്ന് യു ഡി എഫ് ഘടക കക്ഷികളുടെ അടിയന്തര യോഗം തീരുമാനിച്ചു. സീറ്റുകൾ നിർണയിക്കുന്നതിൽ കോൺഗ്രസ്സ് ഏകപക്ഷീയ നിലപാടാണ് സ്വീകരിച്ചതെന്ന് ഘടക കക്ഷികൾ പറയുന്നു. യു ഡി എഫ് മണ്ഡലം കൺവീനർ എസ് എഫ് എസ് എ തങ്ങളുടെ നേതൃത്വത്തിൽ ഘടക കക്ഷികളുടെ അടിയന്തര യോഗം ചേർന്നു. യോഗത്തിന് ശേഷമാണ് ഘടകകക്ഷി നേതാക്കൾ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്.
മുസ്്ലിം ലീഗ്, കേരളാ കോൺഗ്രസ്സ് ജേക്കബ് ഗ്രൂപ്പ്, ജോസഫ് ഗ്രൂപ്പ്, സി എം പി, ഫോർവേഡ് ബ്ലോക്ക് നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.നിലവിലെ നിലപാട് കോൺഗ്രസ്സ് എത്രയും വേഗം തിരുത്തണമെന്നും അല്ലാത്തപക്ഷം മുഴുവൻ വാർഡുകളിലും സ്വന്തം സ്ഥാനാർഥികളുമായി രംഗത്തിറങ്ങുമെന്നും ഘടകകക്ഷി നേതാക്കൾ അറിയിച്ചു.


