From the print
മര്‍കസിന്റെ തിരുമുറ്റത്ത് സ്നേഹോജ്ജ്വല സ്വീകരണം
ഉസ്താദിന്റെ പേരമക്കളായ അമന്‍ ഹുസൈന്‍, ഐസം മുഹമ്മദ്, ഫത്ഹുല്ല എന്നിവര്‍ ഉസ്താദിന് പൂമാലയിട്ട് സ്വീകരിച്ചു.
കേരളയാത്ര മര്‍ക്കസിലെത്തിയപ്പോള്‍ കാന്തപുരം ഉസ്താദിനെ പേരമകന്‍ മാല അണിയിച്ച് സ്വീകരിക്കുന്നു
കോഴിക്കോട് | കേരളയാത്രക്ക് നായകന്റെ തട്ടകത്തില്‍ സ്നേഹോഷ്മള സ്വീകരണം. രാവിലെ 11.45ഓടെയാണ് കേരളയാത്ര കാന്തപുരം ഉസ്താദ് നട്ടുനനച്ച് വളര്‍ത്തിയെടുത്ത ജാമിഅ മര്‍കസിലെത്തിയത്. അതിന്റെ മണിക്കൂറുകള്‍ക്ക് മുന്പ് തന്നെ മര്‍കസ് കവാടത്തില്‍ പരവതാനി വിരിച്ച് മര്‍കസിലെ ഉസ്താദുമാരും വിദ്യാര്‍ഥികളും ജീവനക്കാരും കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.
പി ടി എ റഹീം എം എല്‍ എ, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, സയ്യിദ് മുത്തന്നൂര്‍ തങ്ങള്‍, മര്‍കസിലെ അധ്യാപകരായ സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, മലയമ്മ അബ്ദുല്ല സഖാഫി, സൈനുദ്ദീന്‍ അഹ്സനി, സത്താര്‍ കാമില്‍ സഖാഫി, പി സി അബ്ദുല്ല ഫൈസി, സി ഇ ഒ റാശിദ് സഖാഫി, അബ്ദുല്ലത്വീഫ് സഖാഫി പെരുമുഖം, മര്‍കസ് അലുംനി ചെയര്‍മാനും കോഴിക്കോട് ഡി സി സി സെക്രട്ടറിയുമായ അബ്ദുര്‍റഹ്മാന്‍ എടക്കുനി, മര്‍കസ് അക്കാദമിക് അസ്സി. രജിസ്ട്രാര്‍ ഉനൈസ് മുഹമ്മദ്, അഡ്വ. ശരീഫ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വരവേറ്റു.
ഉസ്താദിന്റെ പേരമക്കളായ അമന്‍ ഹുസൈന്‍, ഐസം മുഹമ്മദ്, ഫത്ഹുല്ല എന്നിവര്‍ ഉസ്താദിന് പൂമാലയിട്ട് സ്വീകരിച്ചു.





