Connect with us

Kerala

ഡോ. രാധികയുടെ പെന്‍സില്‍ ചിത്രം ശ്രദ്ധേയമാകുന്നു

2025 ഡിസംബര്‍ അഞ്ച് വരെ ദിവസവും വൈകീട്ട് നാല് മുതല്‍ രാത്രി ഒന്പത് വരെയാണ് പ്രദര്‍ശന സമയം.

Published

|

Last Updated

തിരുവനന്തപുരം | സൂര്യ ആര്‍ട്ട് ഫെസ്റ്റിവലില്‍ പത്രവാര്‍ത്തകളെ വിഷയമാക്കി നടക്കുന്ന ചിത്ര പ്രദര്‍ശനത്തില്‍ അവയവദാനത്തിന്റെ സന്ദേശമുയര്‍ത്തി ഡോ.രാധിക രാധാകൃഷ്ണന്റെ പെന്‍സില്‍ ചിത്രം ശ്രദ്ധേയമാകുന്നു. “പത്രം’ എന്ന വിഷയത്തെ ആസ്പദമാക്കി തൈക്കാട് ഗണേശം ആര്‍ട്ട് ഗാലറിയില്‍ സൂര്യയും ടിന്റ് അക്കാദമിയും സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തിലാണ് തീരുവനന്തപുരം എസ് എടി ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി അസ്സോസിയേറ്റ് പ്രൊഫസര്‍ ഡോ. രാധിക രാധാകൃഷ്ണന്റെ ചിത്രം ശ്രദ്ധേയമാകുന്നത്.

മൈക്കല്‍ ആഞ്ചലോയുടെ വിഖ്യാത സൃഷ്ടിയായ ആദത്തിന്റെ സൃഷ്ടി എന്ന ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഈ ഡ്രോയിംഗില്‍, ദൈവം മനുഷ്യന് ജീവന്‍ നല്‍കുന്നതിന് പകരം, ഒരു മരണപ്പെട്ട ദാതാവ് ഡയാലിസിസ് മെഷീനുമായി ബന്ധിപ്പിച്ച മറ്റൊരാള്‍ക്ക് വൃക്ക നല്‍കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

വൃക്കരോഗ ചികിത്സാ രംഗത്ത് പ്രവര്‍ത്തിക്കുന്നയാള്‍ എന്ന നിലയിലാണ് ചിത്രകാരി അവയവദാനത്തിന്റെ മഹത്വം വിളിച്ചോതാനായി വൃക്കയും അവയവദാനവും തന്നെ തിരഞ്ഞെടുത്തത്. 2025 ഡിസംബര്‍ അഞ്ച് വരെ ദിവസവും വൈകീട്ട് നാല് മുതല്‍ രാത്രി ഒന്പത് വരെയാണ് പ്രദര്‍ശന സമയം.

Latest