ആ കനൽപ്പാടുകൾ

ബ്രിട്ടീഷുകാരുടെ വെടിയുണ്ടകൾക്ക് മുന്നിൽ നെഞ്ചുറപ്പോടെ നിലയുറപ്പിച്ച ധീരദേശാഭിമാനികൾ, 1921ൽ ഖിലാഫത്ത് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രദേശം തുടങ്ങി ഒട്ടറെ കഥകൾ കൊന്നാര് മണ്ണിന് പറയാനുണ്ട്. ചാലിയാറിന്റെ ഓരത്ത് സ്ഥിതിചെയ്യുന്ന കൊന്നാര് ജുമുഅ മസ്ജിദിൽ ബ്രിട്ടീഷുകാരുടെ ക്രൂരതക്ക് ഒരു നൂറ്റാണ്ട്  തികയാനായിട്ടും ഒട്ടേറെ ചരിത്ര സംഭവങ്ങൾ മായാതെ കിടക്കുന്നുണ്ട്. ബ്രിട്ടീഷ് അതിക്രമത്തിന് നേർസാക്ഷ്യം വഹിച്ച പള്ളിയാണിത്. കൊന്നാര് മഖാമിന്റെ വാതിലുകളിൽ ബ്രിട്ടീഷുകാർ നിറയൊഴിച്ച വെടിയുണ്ടകൾ ഇപ്പോഴും കാണാം. ഒന്നര ഇഞ്ചോളം നീളം വരുന്ന ഈ ബുള്ളറ്റ്  മലബാർ സമരത്തിന്റെ ശേഷിപ്പായി ഇന്നും ഇവിടെയുണ്ട്.

കഥ പറയുന്ന ഖലാസിപ്പെരുമ

ഖലാസികളുടെ അത്ഭുതങ്ങൾ ഉറങ്ങുന്ന ഈ വാഴ്ത്താരികക്ക് പ്രത്യേക പാഠ്യപദ്ധതികളോ സിലബസുകളോ ഇല്ല. തത്സമയം വായിൽ വരുന്ന വാക്കുകൾ ഉപയോഗിക്കും. കൂട്ടത്തിൽ ഭക്തിയുള്ളതും തമാശ ഉൾപ്പെടുന്നതുമെല്ലാം ഉണ്ടാകും. തമിഴരും തെലുങ്കുകാരും മലയാളി ഖലാസികൾ മുഖേനയാണ്  പണി പഠിച്ചത്.

മാപ്പിളകല തന്നെ ജീവിതം

മാപ്പിള കലകളെയും സാഹിത്യത്തെയും കുറിച്ച് ഇത്രയേറെ ഗവേഷണങ്ങളും പ്രഭാഷണങ്ങളും നടത്തുകയും ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്ത മറ്റൊരാളുണ്ടാകില്ല. നഗ്നപാദനായി അദ്ദേഹം മാപ്പിള സംസ്‌കാരത്തിന്റെ പ്രചാരണത്തിനും പകർച്ചക്കും വേണ്ടി അവിശ്രമം സഞ്ചരിച്ചു. 1970കളിലാണ് മാപ്പിള പഠന മേഖലയിലേക്ക് ബാലകൃഷ്ണൻ വള്ളിക്കുന്ന് മാഷ് തിരിയുന്നത്. അതിന്റെ സുവർണ ജൂബിലി നിറവിലാണ് ഇപ്പോൾ ആരോഗ്യവൈഷമ്യങ്ങളനുഭവിക്കുന്ന അദ്ദേഹം.

ആ സൈറൻ നിലക്കുമ്പോൾ…

142 വർഷങ്ങൾക്ക് മുൻപ്, 1878ൽ ബ്രിട്ടീഷുകാരുടെ കാലത്ത് സ്ഥാപിച്ച കേരളത്തിലെ ആദ്യ ഓട്ടുകമ്പനിക്കും താഴ് വീഴുകയാണ്. ഇതോടെ മാഞ്ഞുപോകുന്നത് വ്യവസായ ചരിത്രത്തിന്റെ ഒരു യുഗമാണ്. കേരളത്തിലെ ഓട്ടുകമ്പനികളുടെ ചരിത്രത്തിലെ ആദ്യ ഏടിനാണ് കഴിഞ്ഞ ആഴ്ച വിരാമമിട്ടത്.

നിർവികാരമായ ജയിൽ

കൂടത്തായി കൂട്ടക്കൊലക്കേസും അതിലെ പ്രതി ജോളിയും വാർത്തകളിൽ നിന്നു സാവധാനം പിൻമാറിക്കഴിഞ്ഞു. ഇനി വിചാരണകൾക്കിടയിലോ ശിക്ഷാ വിധിക്കിടയിലോ മാത്രമായിരിക്കാം അവർ വാർത്തയിൽ പ്രത്യക്ഷപ്പെടുക. പിന്നെയുള്ള ഒരു സാധ്യത കൂടത്തായി മോഡൽ കൊല എന്ന...

ഉയരെ

"മോനെ നിനക്ക് കാലുകൾ മാത്രമാണ് ഇല്ലാതെയുള്ളത്. മറ്റ് ഒരു കുറവും നിനക്കില്ല. നീ ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് പരിശ്രമിച്ചാൽ എന്തും നേടാൻ പറ്റും'. ജോബി മാത്യുവെന്ന 40 ശതമാനം മാത്രം ശാരീരിക ക്ഷമതയുള്ള കാലുകളില്ലാത്ത...

കുടിയിറക്കപ്പെടാൻ പോകുന്നവരുടെ മേൽവിലാസം തേടി…

അമീറുൽ ഇസ്്ലാമിന്റെ കണ്ണിൽ നിന്നും കണ്ണുനീർ വരുന്നതിനു മുന്നേ ഞാൻ സീറ്റിൽ നിന്നുമെഴുന്നേറ്റു. ഇനിയും ഇരുന്നാൽ ഒരുപക്ഷേ ആദ്യം കരയുക ഞാനായിരിക്കും. ജീവിതത്തിൽ ആകെയുള്ളത് മകളും സഹധർമിണിയും. അസാമിലെ പൗരത്വ ഭേദഗതി ബില്ലിന്റെ (...

പഠിപ്പിസ്റ്റ് @105

കുടുംബ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നതിനായി പഠനം ഉപേക്ഷിക്കാൻ നിർബന്ധിതരായ സ്ത്രീകളുടെ സ്വപ്‌നങ്ങൾക്ക് വീണ്ടും ചിറക് വിരിക്കാൻ ഭാഗീരഥിയമ്മയുടെ ജീവിതം മാതൃകയാവുമെന്ന വിലയിരുത്തലിലാണ് ജില്ലയുടെ സാക്ഷരതാ മിഷൻ ബ്രാൻഡ് അംബാസഡറായി അധികൃതർ അവരെ തിരഞ്ഞെടുത്തത്. രാജ്യത്തെ ഏറ്റവും മുതിര്‍ന്ന സാക്ഷരതാ പഠിതാവായതോടെ വീട്ടിലും സന്ദര്‍ശകരുടെ ബഹളമാണ്. നൂറ്റിയഞ്ചാം വയസ്സിൽ നാടിന്റെ അഭിമാനമുയർത്തി സെലിബ്രിറ്റിയാവുകയാണ് ഈ അക്ഷരസ്നേഹിയായ മുത്തശ്ശി.

പഴമകൾ പൂക്കുന്ന കാട്ടിൽ

ഒട്ടും യാദൃച്ഛികമായിട്ടല്ല പ്രകാശൻ ഈ പഴമയുടെ ലോകത്ത് എത്തിപ്പെട്ടത്. അയാളുടെ ഉള്ളിൽ ചെറുപ്പത്തിൽ പൊട്ടിമുളച്ചതാകണം ആ പ്രതിപത്തി. കൗതുകമുള്ളതെന്തും അയാൾ കൈവശപ്പെടുത്തിക്കളയും. ചെറിയ ഞെട്ടുകളും ബോൾട്ടുകളും സൂക്ഷിച്ചുവെച്ചു തുടങ്ങിയതാണ് ആ സ്വഭാവം. അറുപതിലെത്തിയിട്ടും അത് തുരുമ്പെടുക്കാതെ ഓട്ടുപാത്രം പോലെ തിളങ്ങുകയാണിന്നും. അതിനുവേണ്ടിയുള്ള ധന നഷ്ടമോ, കഷ്ടതകളോ പ്രകാശനു പ്രശ്‌നമല്ല. അത്രയേറെ അതിലയാൾ വശപ്പെട്ടുപോയിരിക്കുന്നു.

കാലവും നിറവും സമന്വയിക്കുന്നിടം

 ഒരു വശത്ത് ലോകത്തിന്റെ കലുഷിതമായ കാഴ്ചകൾ; ഒരേസമയം സംഭ്രമാത്മകവും ബൃഹത്തുമാണത്. മറുവശത്താകട്ടെ, മനം കുളിർപ്പിക്കുന്ന തരത്തിലുള്ള വിശാലമായൊരു സ്വപ്‌നലോകവും. പരസ്പരവിരുദ്ധമെന്ന പോലെ വ്യത്യസ്തമാണ് ഇവ രണ്ടും. ആസ്വാദനത്തിന്റെ ഉത്കൃഷ്ടതലം രൂപപ്പെടുത്തിയെടുക്കാൻ കഴിവുള്ള ലോകത്തെ അപൂർവം ചിത്രകാരന്മാരിലൊരാളായ മലയാളിയായ പദ്മഭൂഷൺ രാമചന്ദ്രന്റെ ചിത്രസംവേദനങ്ങളിലൂടെ...