Kerala
ശൈഖ് അബൂബക്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലീഡര്‍ഷിപ്പ് പ്രൊജക്ട് ലോഞ്ച് ചെയ്തു
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്ലിയാര്‍ ലോഞ്ചിങ്ങിന് നേതൃത്വം നല്‍കി.
കോഴിക്കോട് | മര്‍കസിന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് മര്‍കസ് സെന്റര്‍ ഓഫ് എക്‌സലന്‍സായ മദീനതുന്നൂറിന്റെ അഡ്വാന്‍സ്ഡ് കാമ്പസായ ശൈഖ് അബൂബക്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലീഡര്‍ഷിപ്പിന്റെ പ്രൊജക്ട് ലോഞ്ചിംഗ് കോഴിക്കോട് നോളജ് ഗാര്‍ഡനില്‍ നടന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്ലിയാര്‍ ലോഞ്ചിങ്ങിന് നേതൃത്വം നല്‍കി.
സയ്യിദ് അലി ബാഫഖി പ്രാര്‍ത്ഥന നടത്തി. സയ്യിദ് ഇബ്‌റാഹിം ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ഡോ.മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി വിഷനറി ടോക്ക് നടത്തി. അബൂബക്കര്‍ സഖാഫി വെണ്ണക്കോട് സ്‌കോളര്‍ലി ടോക്കും, ഡോ. ഷാഹുല്‍ ഹമീദ് നൂറാനി അച്ചീവ്‌മെന്റ് മാപ്പിങ്ങും നിര്‍വഹിച്ചു. സയ്യിദ് മുഹമ്മദ് മെഹ്ദി മിയ ചിശ്തി അജ്മീര്‍ സമാപന പ്രാര്‍ത്ഥന നടത്തി. ഡോ. റോഷന്‍ നൂറാനി ഓപ്പണിങ് റിമാര്‍ക്സും, സി പി ഉബൈദുള്ള സഖാഫി വോട്ട് ഓഫ് താങ്ക്‌സും പറഞ്ഞു. സയ്യിദ് ഫത്താഹ് അഹ്ദല്‍ അവേലം, സയ്യിദ് ശാഫി ബാഅലവി വളപട്ടണം , ലിന്റോ ജോസഫ് എം എല്‍ എ തുടങ്ങിയവര്‍ സംബന്ധിച്ചു.





