Ongoing News
അഹ്മദ് നിസാമി ഇരിങ്ങല്ലൂരിനെ ലോക കേരളസഭ അംഗമായി തിരഞ്ഞെടുത്തു
സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തന രംഗത്തിന് നല്‍കിയ സംഭാവനകളെ മുന്‍ നിര്‍ത്തിയാണ് ലോകകേരള സഭ അംഗമായി തിരഞ്ഞെടുത്തത്.
ദമാം \ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ.സി.എഫ്) ദമ്മാം റീജിയന്‍ പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായ അഹ്മദ് നിസാമി ഇരിങ്ങല്ലൂരിനെ ലോകകേരള സഭ അംഗമായി തിരഞ്ഞെടുത്തു. സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തന രംഗത്തിന് നല്‍കിയ സംഭാവനകളെ മുന്‍ നിര്‍ത്തിയാണ് ലോകകേരള സഭ അംഗമായി തിരഞ്ഞെടുത്തത്.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി സഊദി ദമാമില്‍ താമസിക്കുന്ന അഹ്മദ് നിസാമി വേങ്ങര ഇരിങ്ങല്ലൂര്‍ സ്വദേശിയാണ്. കോവിഡ് കാലത്തെ മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഊദി ആരോഗ്യ മന്ത്രാലയം ദമാം പ്രാവിശ്യയില്‍ പുരസ്‌കാരം ലഭിച്ച 12 പേരില്‍ ഏക ഇന്ത്യക്കാരനാണ് മര്‍കസ് നാഷണല്‍ കമ്മറ്റി പ്രസിഡന്റ് കൂടിയായ അഹ്മദ് നിസാമി
2026 ജനുവരി 29,30,31, തീയ്യതികളില്‍ കേരള നിയമസഭാ മന്ദിരത്തിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളിലാണ് അഞ്ചാം ലോക കേരള നടക്കുന്നത് .നിയമസഭയിലേക്കു, പാര്‍ലിമെന്റിലേക്കും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളും ഉള്‍പ്പെടുന്നതാണ് ലോകകേരളസഭ
കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യന്‍ പൗരന്മാരായ കേരളീയരുടെ പൊതുവേദിയാണ് ലേക കേരള സഭ. കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരളീയ സംസ്‌കാരത്തിന്റെ വികസനത്തിനു പ്രവര്‍ത്തിക്കുകയുമാണ് ലോക കേരള സഭയുടെ ലക്ഷ്യം





