ഖസാക്കിസ്ഥാനിലെ മഞ്ഞിൻ രാവുകൾ

മൈനസ് 16 -27 ഡിഗ്രി സെൽഷ്യസ് തണുപ്പായിരുന്നു ആ ഒരാഴ്ച അസ്താനയിൽ. സൂര്യൻ അസ്തമിക്കുന്നതിനു മുമ്പ് തന്നെ റോഡുകളും കവലകളും കാലിയാകും. രാവിലെ എഴുന്നേൽക്കുമ്പോൾ തലേന്ന് വാഹനങ്ങൾ ഓടിയിരുന്ന റോഡുകൾ ഐസ് മലകൾ പോലെ ഉയർന്നു നിൽക്കുന്നത് കാണാം. പഴയ സോവിയറ്റ് യൂനിയന്റെ ഭാഗമായിരുന്ന ഖസാക്കിസ്ഥാൻ മണ്ണിലൂടെ...

ഹളർമൗത്തിലെ മഹിളകൾ

പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരി റാഷേൽ ആസ്പഡൻ ( Rachel Aspden) തരീമിലേക്ക് നടത്തിയ യാത്രയുടെ വിവരണം ‘My journey to the heart of Islam’ എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഹളർമൗത്തിലെ സ്ത്രീകളുടെ സുരക്ഷിത ബോധവും തരീമിലെ സയ്യിദ് കുടുംബത്തിലെ ‘ഹുബാബ’മാരോട് സമൂഹത്തിന്റെ ആദരവോടെയുള്ള സമീപനവും ഇസ്്ലാമിക വിഷയങ്ങളിൽ അവർ നേടിയെടുത്തിട്ടുള്ള ആഴത്തിലുള്ള ജ്ഞാനവും അതിവൈകാരികമായി അവതരിപ്പിക്കുന്നുണ്ട്.

തരീമിലെ മിനാരങ്ങൾ

തരീമിലെ സൂഖിൽ നിന്നും പ്രധാന പാതയിലേക്ക് ചെന്ന് ചേരുന്ന ഗല്ലിയിലൂടെ ഇരുനൂറ് മീറ്റർ മുന്നോട്ട് പോയാൽ യമനീ വാസ്തുവിദ്യയുടെ മഹാത്ഭുതമായി തലയുയർത്തി നിൽക്കുന്ന മസ്ജിദുൽ മിഹ്‌ളാറിന്റെ മുന്നിലേക്കാണെത്തുന്നത്. യമൻ ടൂറിസ ഭൂപടത്തിൽ മുഖ്യ സ്ഥാനമാണ് ഈ പള്ളിക്കുള്ളത്. രാജ്യത്തിന്റെ അഞ്ഞൂറ് രൂപ കറൻസിയിൽ ഈ മസ്ജിദിന്റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. ചതുരാകൃതിയിലുള്ള പള്ളിയുടെ മുഖ്യ ആകർഷണം 175 അടി ഉയരമുള്ള കളിമൺ നിർമിതമായ മിനാരമാണ്. 1914 ലാണ് ഈ മിനാരം നിർമിക്കുന്നത്.

നാഗരിക പൈതൃകങ്ങളുടെ വിസ്മയക്കാഴ്ചകൾ

തരീമുകാരുടെ അസ്തിത്വത്തിന്റെ ബഹുമുഖ തലങ്ങൾ അടയാളപ്പെടുത്തുന്ന ഈ ചരിത്ര സ്മാരകങ്ങൾ വർത്തമാനകാലത്തോട് ധാരാളം കഥകൾ പറഞ്ഞു തരുന്നുണ്ട്.

വിസ്മയം തീർത്തവരുടെ വിശ്രമ സങ്കേതങ്ങൾ

തരീമുകാർക്ക് ബദ്ർ ഒരു വികാരമാണ്. റമസാൻ പതിനേഴിന്, ബദ്‌രീങ്ങങ്ങളുടെ ഓർമദിനത്തിൽ തരീമിൽ വലിയ റാലി നടക്കാറുണ്ട്.

കശ്മീരിലേക്ക് ഹരിതസന്ദേശവുമായി സൈക്കിൾ സവാരി

പരിസ്ഥിതി സൗഹൃദ യാത്രകൾ പ്രോത്സാഹിപ്പിക്കാനും പ്രകൃതി സംരക്ഷണമെന്ന ആശയം പകർന്നു നൽകാനും "ഗോ ഗ്രീൻ' എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് അനസിന്റെ ഈ യാത്ര...

താഴ്വരയിലെ താരകങ്ങൾ

അനേകായിരം ആത്മജ്ഞാനികളുടെ പാദസ്പർശമേറ്റ മണ്ണിലൂടെ സഞ്ചരിക്കുമ്പോൾ, തലമുറകളിലൂടെ കൈമാറി വന്ന കഴിഞ്ഞു പോയ ആ വസന്തകാലത്തിന്റെ ഓർമകൾ തരീമുകാർ ആവേശത്തോടെ അയവിറക്കുന്നു.

ചരിത്രമുറങ്ങുന്ന തരീം

ബി സി നാലാം നൂറ്റാണ്ട് മുതലുള്ള പുരാതന കഥകൾ പറയാനുണ്ട് തരീം നഗരത്തിന്. പഴയ ഹളർമൗത്തിന്റെ തലസ്ഥാനമായിരുന്ന ഈ നഗരം ഇസ്‌ലാമിക മുന്നേറ്റത്തിന് മുമ്പ് കിൻഡ രാജ ഭരണത്തിന്റെ ആസ്ഥാനമായിരുന്നു.

രിബാത്വു സ്വഫ

ഹളർമൗത്തിലേക്കുള്ള യാത്ര അത്യന്തം ദുഷ്‌കരമാണെന്ന് ഞങ്ങളെ ബോധ്യപ്പെടുത്തി. വഴിയിൽ ഗോത്രവർഗങ്ങൾ തമ്മിലുള്ള പ്രശ്‌നങ്ങൾ നടക്കുന്നുണ്ടത്രെ. റോഡ് ഉപരോധിച്ചത് കാരണം ബസ് ഗതാഗതം നിലച്ചിരിക്കുകയാണ്. ഇവിടെ നിന്നും എപ്പോൾ പുറപ്പെടാനാകുമെന്ന് ഒരു നിശ്ചയവുമില്ലെന്ന് അദ്ദേഹം ഞങ്ങളെ ഓർമപ്പെടുത്തി.

വിശ്വാസത്തിന്റെയും വിജ്ഞാനത്തിന്റെയും നാട്

നുഖ്മ്, അയ്ബാൻ മലകൾക്ക് നടുവിലായി സ്ഥിതി ചെയ്യുന്ന ഒരു ഹിൽ സ്‌റ്റേഷനാണ് സ്വൻആ പട്ടണം. യമനിന്റെ തലസ്ഥാന നഗരിയാണിത്. അതിപുരാതന ഇസ്്ലാമിക പട്ടണം എന്ന ഖ്യാതിയും സ്വൻആക്കുണ്ട്.

Latest news