Connect with us

Kerala

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന പണിമുടക്ക് ആരംഭിച്ചു

കഴിഞ്ഞദിവസം ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെങ്കിലും ആവശ്യങ്ങളില്‍ തീരുമാനമായിരുന്നില്ല

Published

|

Last Updated

കോഴിക്കോട് | വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന പണിമുടക്ക് ആരംഭിച്ചു. അടിയന്തര ചികിത്സ ഒഴികെ ആശുപത്രികളിലെ എല്ലാ പ്രവര്‍ത്തനങ്ങളും ബഹിഷ്‌കരിച്ചാണ് സമരം.

പുതിയ മെഡിക്കല്‍ കോളജുകളില്‍ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുക, ശമ്പള പരിഷ്‌കരണ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക, പരിഷ്‌കരിച്ച ക്ഷാമബത്ത കേന്ദ്ര നിരക്കില്‍ അനുവദിക്കുക തുടങ്ങിയവയാണ് സമരത്തിലെ പ്രധാന ആവശ്യങ്ങള്‍.

കഴിഞ്ഞദിവസം ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെങ്കിലും ആവശ്യങ്ങളില്‍ തീരുമാനമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കെ ജി എം സി ടി എയുടെ നേതൃത്വത്തില്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.

 

Latest