Connect with us

Kerala

ബിന്ദു കൃഷ്ണയെ താമര ബിന്ദുവാക്കി ഡി സി സി ഓഫീസിനു മുന്നില്‍ പോസ്റ്റര്‍

കൊല്ലൂര്‍വിള സീറ്റിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ പരാമര്‍ശിച്ചുള്ളതാണ് പോസ്റ്റര്‍

Published

|

Last Updated

കൊല്ലം | കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയെ താമര ബിന്ദുവാക്കി ഡി സി സി ഓഫീസിനു മുന്നില്‍ പോസ്റ്റര്‍. ബിന്ദു കൃഷ്ണ ബി ജെ പി ഏജന്റാണോയെന്നാണ് പോസ്റ്ററിലെ ചോദ്യം.

താമര ചിഹ്നത്തിനൊപ്പം നരേന്ദ്ര മോദിയുടെയും ബിന്ദു കൃഷ്ണയുടെയും ചിത്രം വെച്ചാണ് പോസ്റ്ററുള്ളത്. കൊല്ലൂര്‍വിള സീറ്റിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ പരാമര്‍ശിച്ചുള്ളതാണ് പോസ്റ്റര്‍. പോസ്റ്ററിന് പിന്നില്‍ രാഷ്ട്രീയ എതിരാളികളെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയം താന്‍ ഒറ്റയ്ക്ക് നടത്തുന്നതല്ലെന്നും ഇത് ഒറ്റ തിരിഞ്ഞ് ആക്രമിക്കുകയാണെന്നും അവര്‍ പറഞ്ഞു.

 

Latest