Connect with us

കാസ്പിയന്‍ തീരത്തെ കാഴ്ചകള്‍

ബാകുവിലെ ഭംഗിയുള്ള ഭാവനകൾ

"ദഗുസ്തു'വിലേക്ക് നടന്നുകയറി. പാതയുടെ വലതുഭാഗത്തായി "കറുത്ത ജനുവരി'യിലെ രക്തസാക്ഷികളുടെ ചിത്രങ്ങൾ മനോഹരമായ ഒരു ഫോട്ടോ ഗ്യാലറിയിലെന്ന പോലെ പ്രദർശിപ്പിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ പേരിനൊപ്പം ജനന - മരണ നാളുകളും രേഖപ്പെടുത്തിയിട്ടുണ്ട്.പല ദിനങ്ങളിൽ ജനിച്ചവർ രക്തസാക്ഷികളായത് ഒരേ ദിവസം! ഓരോ ചിത്രത്തിനു മുന്നിലും കറുത്ത മാർബിൾ ഫലകങ്ങൾ.

Published

|

Last Updated

സർ എന്നാൽ അർഥം അഗ്നി. ബെയ്ജാൻ എന്നാൽ നാട് അല്ലെങ്കിൽ ദേശം. അസർബെയ്ജാൻ എന്നാൽ അഗ്നിയുടെ നാട്. പേർഷ്യൻ പദമായ ബാദ്കൂബിൽ നിന്നാണ് ബാക്കുവിന്റെ ഉത്ഭവം. ഇരമ്പുന്ന കാറ്റ് എന്നാണ് അർഥം. അസർബെയ്ജാന്റെ കിഴക്കേയറ്റത്ത്, കാസ്പിയൻ കടലിന്റെ തീരത്തുള്ള ബാകു നഗരത്തിലേക്ക് വീശിയടിക്കുന്ന കാറ്റിനെയാകാം സൂചിപ്പിക്കുന്നത്. ബാകുവിലെ നിർമിതികൾ ഓരോന്നും സന്ദർശകരെ അതിശയിപ്പിക്കുന്നവയാണ്. അവയുടെ മാനംമുട്ടുന്ന ഉയരമല്ല, വേറിട്ടുനിൽക്കുന്ന ശിൽപ്പശൈലിയാണ് ഏതൊരാളിലും അമ്പരപ്പുണ്ടാക്കുന്നത്.

ബാകുവിലെത്തുന്ന സഞ്ചാരികളെ ഏറ്റവുമധികം ആകർഷിക്കുന്ന നിർമിതി ഫ്ലെയിം ടവർ തന്നെയാണ്. തീജ്വാലകളുടെ ആകൃതിയിലുള്ള നിർമിതി.കാസ്പിയൻ കടലിനഭിമുഖമായി, ഒരു സിലിൻഡറിന്റെ ആകൃതിയിൽ നിർമിച്ചിട്ടുള്ള മെയ്ഡൻ ടവറിന് മുപ്പത് മീറ്റർ ഉയരമുണ്ട്. ഇത് സൗരാഷ്ട്രിയൻ കാലഘട്ടത്തിലെ ക്ഷേത്രമാണോ, ഒബ്‌സർവേറ്ററിയാണോ അതോ വാച്ച് ടവർ ആണോ എന്ന കാര്യത്തിൽ പുരാവസ്തു ഗവേഷകർക്കിടയിൽ വ്യത്യസ്താഭിപ്രായങ്ങൾ ഉണ്ട്. അഞ്ചും ആറും പന്ത്രണ്ടും നൂറ്റാണ്ടുകളിൽ പല ഘട്ടങ്ങളിലായാണ് മെയ്ഡൻ ടവറിന്റെ പണി നടന്നിട്ടുണ്ടാവുക എന്നാണ് അനുമാനം. മെയ്ഡൻ ടവർ എന്ന പേര് വന്നതിനെച്ചൊല്ലിയും പല കഥകളുണ്ട്.

ഏറെ പ്രസിദ്ധമായത് ഒരു പ്രണയകഥയാണ്. ഒരു രാജാവിന് തന്റെ അതിസുന്ദരിയായ മകളോട് പ്രണയം തോന്നി. ഭീതിതയായ അവൾ വിവാഹം നീട്ടിക്കൊണ്ടുപോകാനായി ഉപായങ്ങൾ ആലോചിച്ചു. ഒടുവിൽ, താൻ ഇന്നുവരെ കണ്ടിട്ടില്ലാത്ത അത്രയും ഉയരമുള്ള ഒരു ഗോപുരം തനിക്കായി പണിയണമെന്ന് രാജാവിനോട് അപേക്ഷിച്ചു. നീണ്ട കാലം കഴിഞ്ഞ് പണിതീർന്നപ്പോൾ, മനോഹരമായ ആകാശക്കാഴ്ചകൾ വീക്ഷിക്കണമെന്ന ആഗ്രഹവുമായി ടവറിന് മുകളിലെത്തിയ രാജകുമാരി കാസ്പിയൻ കടലിലേക്ക് എടുത്തുചാടി ജീവത്യാഗം ചെയ്തു.

ഈ കഥയുടെ ചുവടുപിടിച്ച് ഒട്ടേറെ കവിതകളും നാടകങ്ങളും അസറി സാഹിത്യത്തിൽ ഉദയംചെയ്തിട്ടുണ്ട്. ബാകുവിലെ ഓപെറ തിയറ്ററിൽ “മെയ്ഡൻ ടവർ’ എന്ന പേരിലുള്ള ബാലെ ഇന്നും സ്റ്റേജ് ചെയ്യുന്നുണ്ട്, കഥയിൽ ചില്ലറ വ്യത്യാസങ്ങളോടെ.കാസ്പിയൻ കടലിന്റെ തീരക്കാഴ്ചകൾ ബാകുവിലെ ഹൈലാൻഡ് പാർക്കിൽനിന്ന് ആസ്വദിക്കാം. പേരു സൂചിപ്പിക്കും പോലെ ഒരു ചെറുകുന്നിനു മുകളിലാണ് ഈ പാർക്ക്. പ്രദേശവാസികൾ . “ദഗുസ്തു’ എന്നു പറയും. “ദഗുസ്തു’വിന് അസറി ഭാഷയിൽ ഉയരമുള്ളത് എന്നർഥം. ബാക്കുവിലെ ഏറ്റവും ഹൃദ്യമായ ഇടങ്ങളിലൊന്നാണ് ഹൈലാൻഡ് പാർക്ക്. അസറികൾക്ക് വളരെയേറെ ഇഷ്ടപ്പെട്ട ഉല്ലാസകേന്ദ്രം. ബിഷിഷ് സ്‌ക്വയർ എന്നും ഈ സ്ഥലം അറിയപ്പെടുന്നു.

“ദഗുസ്തു’വിലേക്ക് നടന്നുകയറി. പാതയുടെ വലതുഭാഗത്തായി “കറുത്ത ജനുവരി’യിലെ രക്തസാക്ഷികളുടെ ചിത്രങ്ങൾ മനോഹരമായ ഒരു ഫോട്ടോ ഗ്യാലറിയിലെന്ന പോലെ പ്രദർശിപ്പിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ പേരിനൊപ്പം ജനന – മരണ നാളുകളും രേഖപ്പെടുത്തിയിട്ടുണ്ട്. പല ദിനങ്ങളിൽ ജനിച്ചവർ രക്തസാക്ഷികളായത് ഒരേദിവസം! ഓരോ ചിത്രത്തിനു മുന്നിലും കറുത്ത മാർബിൾ ഫലകങ്ങൾ. അവയ്ക്കുമേൽ പൂക്കളർപ്പിച്ച് നിശബ്ദരായി കടന്നുപോകുന്നവരുടെ മനോവിചാരങ്ങൾ എന്തൊക്കെയാകാമെന്ന് ഞാൻ ചിന്തിച്ചു.
പ്രതിഷേധ സമരങ്ങളില്ലാത്ത നാട്.

എല്ലാവർക്കും വീടുണ്ട്, വാഹനമുണ്ട്, ജോലിയുണ്ട്. ആവശ്യത്തിനുള്ള സാലറി എല്ലാ വിഭാഗത്തിനും കിട്ടുന്നുണ്ട്. വീടില്ലാത്തവർക്ക് വീടുവെക്കാനും വണ്ടിയില്ലാത്തവർക്ക് വണ്ടി വാങ്ങാനും സർക്കാർ സഹായം കിട്ടുന്നുണ്ട്. സമരങ്ങളോ, ബന്ദുകളോ ഇവിടെയില്ലെന്ന് അലി വിശദീകരിച്ചു.ഞങ്ങൾ ഏഷ്യയുമല്ല യൂറോപ്പുമല്ല, കോക്കസസ് രാജ്യമാണ് എന്നാണ് അസറികൾ പറയുന്നത്. കോക്കസസ് പർവതനിരകൾ കടന്നുപോകുന്നത് ജോർജിയ, അർമീനിയ, അസർബൈജാൻ, റഷ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലൂടെയാണ്.

അസർബൈജാനിൽ പ്രസിഡന്റിന് മാത്രമേ പോലീസ് എസ്‌കോർട്ട് ഉള്ളൂ. മന്ത്രിമാർക്കൊന്നും അകമ്പടിയില്ല. എല്ലാവരും സ്വന്തമായി വാഹനമോടിച്ച് പോകുന്നു. ഞങ്ങളുടെ ഒരാഴ്ചത്തെ വാസത്തിനിടയിൽ, വലിയ അകമ്പടിയോടെ മന്ത്രിമാരുടെ വാഹനങ്ങൾ ചീറിപ്പായുന്നത് കണ്ടതേയില്ല. മെയ് ഒന്ന് ഇവിടെയും അവധിയാണ്.ബാകുവിനോട് വിട പറയുമ്പോൾ, എന്നെ ചേർത്തുപിടിച്ച് ഗാഢമായി ആലിംഗനം ചെയ്ത് അലി ചോദിച്ചു: വീണ്ടും വരില്ലേ? ലണ്ടനേക്കാൾ മികച്ച ഡെസ്റ്റിനേഷനാണ് ബാക്കു. ലണ്ടന് ഒരു തെംസ് ഉണ്ട്- ഞാൻ കുസൃതിയോടെ പറഞ്ഞു.
ഞങ്ങൾക്ക് കാസ്പിയൻ ഉണ്ടല്ലോ- തെല്ലിടപോലും ആലോചിക്കാതെ അലിയുടെ മറുമൊഴി. അവർക്ക് ഒരു ഷേക്‌സ്പിയർ ഉണ്ട്- ഞാൻ വീണ്ടും അലിയെ പ്രകോപിപ്പിച്ചു.

ഞങ്ങൾക്ക് നിസാമിയുണ്ടല്ലോ- ആത്മവിശ്വാസത്തോടെ അലി മൊഴിഞ്ഞു. അലീ… ഞങ്ങളിനിയും വരും.മനസ്സ് മന്ത്രിച്ചു. നിസാമി സ്ട്രീറ്റിലൂടെയും കാസ്പിയൻ തീരത്തിലൂടെയും അലസമായി നടക്കാൻ, ഈ നാടിന്റെ പ്രകൃതിയിലലിയാൻ ഞങ്ങൾ ഇനിയും വരും, അസർബെയ്ജാനിലേക്ക്. നിറഞ്ഞ സ്‌നേഹം, ഞങ്ങളോടു കാണിച്ച പരിഗണനക്ക്, കരുതലിന്.

---- facebook comment plugin here -----

Latest