Connect with us

International

സൂപ്പർ ഇന്റലിജൻസ്, സൈബർ സുരക്ഷ; വിദ്യാഭ്യാസ സഹകരണത്തിന് കൈകോർത്ത് യുഎസും സഊദിയും

യുഎസ് പബ്ലിക് ഡിപ്ലോമസി അണ്ടർ സെക്രട്ടറി ഓഫ് സ്റ്റേറ്റ് സാറാ ബി. റോജേഴ്‌സും സഊദി വിദ്യാഭ്യാസ മന്ത്രി യൂസഫ് അൽ-ബെന്യനും വാഷിംഗ്ടണിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് സുപ്രധാന പ്രഖ്യാപനമുണ്ടായത്.

Published

|

Last Updated

വാഷിംഗ്ടൺ|സൂപ്പർ ഇന്റലിജൻസ്, സൈബർ സുരക്ഷ, നൂതന സാങ്കേതികവിദ്യകൾ എന്നീ മേഖലകളിൽ ഉഭയകക്ഷി വിദ്യാഭ്യാസ സഹകരണം ശക്തമാക്കുന്നതിനായി യുഎസും സഊദി അറേബ്യയും രണ്ട് പുതിയ പദ്ധതികൾക്ക് തുടക്കം കുറിച്ചു. യുഎസ് പബ്ലിക് ഡിപ്ലോമസി അണ്ടർ സെക്രട്ടറി ഓഫ് സ്റ്റേറ്റ് സാറാ ബി. റോജേഴ്‌സും സഊദി വിദ്യാഭ്യാസ മന്ത്രി യൂസഫ് അൽ-ബെന്യനും വാഷിംഗ്ടണിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് സുപ്രധാന പ്രഖ്യാപനമുണ്ടായത്.

യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന ‘യൂണൈറ്റ്’ (UNITE), ‘ഗ്രാജുവേറ്റ് ടാലന്റ് പൈപ്പ്‌ലൈൻ പ്രോഗ്രാം’ (GTPP) എന്നീ പദ്ധതികളാണ് പുതുതായി ആരംഭിച്ചത്. യുഎസിലെയും സഊദിയിലെയും സർവ്വകലാശാലകളെ വ്യവസായ മേഖലയുമായി ബന്ധിപ്പിച്ച് സംയുക്ത ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് ‘യൂണൈറ്റ്’ പദ്ധതിയുടെ ലക്ഷ്യം.

സഊദി വിദ്യാർത്ഥികൾക്ക് സൂപ്പർ ഇന്റലിജൻസ് ഉൾപ്പെടെയുള്ള നൂതന വിഷയങ്ങളിൽ പ്രമുഖ അമേരിക്കൻ സർവ്വകലാശാലകളിൽ ഉപരിപഠനത്തിന് അവസരമൊരുക്കുന്നതാണ് രണ്ടാമത്തെ പദ്ധതിയായ ജി.ടി.പി.പി. യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയിസ് അർബാന-ചാമ്പെയ്ൻ നിയന്ത്രിക്കുന്ന ഈ സൗജന്യ പദ്ധതിയിലേക്ക് നവംബർ 23 മുതൽ അപേക്ഷിക്കാം. സഊദി വിഷൻ 2030-ന്റെ ഭാഗമായുള്ള മാനവ വിഭവശേഷി വികസനത്തിന് ഈ സഹകരണം വലിയ കരുത്തേകുമെന്ന് ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

Content Highlights: The US and Saudi Arabia launched UNITE and the Graduate Talent Pipeline Program to boost super intelligence and cybersecurity cooperation. UNITE links universities with industry for joint research, while GTPP opens free US study applications on November 23. The partnership supports Saudi Vision 2030.

Latest