Uae
ദുബൈ റൺ നാളെ; ശൈഖ് സായിദ് റോഡ് മനുഷ്യക്കടലാവും
15,000 പാർക്കിങ് സൗകര്യങ്ങൾ
പങ്കെടുക്കുന്നവർക്ക് ആവശ്യമായ ബിബ് നമ്പറും ടി ഷർട്ടും സബീൽ പാർക്കിലെ ദുബൈ മുനിസിപ്പാലിറ്റി 30×30 ഫിറ്റ്നസ് വില്ലേജിൽനിന്ന് ശേഖരിക്കണം. ഇന്ന് ശനിയാഴ്ചയാണ് അവസാന ദിവസം. ശനിയാഴ്ച രാവിലെ എട്ടുമുതൽ രാത്രി 11 വരെ ശേഖരണ സൗകര്യമുണ്ടാകും. ബിബ് ഇല്ലാതെ ഓട്ടത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ല. വാഹനങ്ങളിൽ എത്തുന്നവർക്കായി ദുബൈ മാൾ, ദുബൈ മാൾ സബീൽ, ദുബൈ വേൾഡ് ട്രേഡ് സെന്റർ എന്നിവിടങ്ങളിലായി ഏകദേശം 15,000 പാർക്കിങ് ഇടങ്ങൾ ഒരുക്കിയിട്ടുണ്ട്.
അഞ്ച് കിലോമീറ്റർ വിഭാഗക്കാർ വേൾഡ് ട്രേഡ് സെന്റർ മെട്രോ സ്റ്റേഷനിലും പത്ത് കിലോമീറ്റർ വിഭാഗക്കാർ എമിറേറ്റ്സ് ടവേഴ്സ് സ്റ്റേഷനിലും ഇറങ്ങുന്നതാണ് ഉചിതം. നേരത്തെ എത്താൻ മെട്രോ ഉപയോഗിക്കണമെന്ന് സംഘാടകർ നിർദേശിക്കുന്നു. നൊൽ കാർഡിൽ കുറഞ്ഞത് 15 ദിർഹം ബാലൻസ് ഉണ്ടായിരിക്കണം. സ്റ്റാർട്ട് ലൈൻ രാവിലെ എട്ടിന് അടയ്ക്കും. പരിപാടി ഒമ്പത് മണിയോടെ പൂർത്തിയാകും. 2025-ലെ ഏഴാമത് ദുബൈ റണ്ണിൽ 3,07,000 പേർ പങ്കെടുത്തിരുന്നു.
Content Highlights: Dubai Run takes place on November 22 along Sheikh Zayed Road with 5km and 10km routes starting at 6:30 AM. Participants must collect bibs today at Zabeel Park Fitness Village and carry at least 15 AED on Nol cards for metro access. Parking spaces and metro stops are designated for both routes.

