Connect with us

Kerala

ആലപ്പുഴ ഉയരപ്പാത അപകടം: രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍

നാല് ലക്ഷം രൂപ സര്‍ക്കാറും കരാര്‍ കമ്പനി രണ്ടു ലക്ഷവും നല്‍കും

Published

|

Last Updated

ആലപ്പുഴ | അരൂര്‍- തുറവൂര്‍ ഉയരപ്പാത നിര്‍മ്മാണ മേഖലയില്‍ ഗര്‍ഡര്‍ വീണുണ്ടായ അപകടത്തില്‍ മരിച്ച പിക് അപ് വാന്‍ ഡ്രൈവര്‍ രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നാല് ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കും. കരാര്‍ കമ്പനി ഉടനെ രണ്ടു ലക്ഷം രൂപ നല്‍കും. ബാക്കി തുക പിന്നീട് നല്‍കും.

നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിലായിരുന്നു കുടുംബം. രാജേഷിനു ഭാര്യയും രണ്ടു കുട്ടികളും അച്ഛനും അമ്മയും ഉണ്ട്. ഇളയ കുട്ടി ജന്മനാ അസുഖ ബാധിതയാണ്. ചികിത്സക്ക് തന്നെ വലിയ തുക വേണമെന്നും കുടുംബത്തിന്റെ ഏക ആശ്രയം രാജേഷ് ആയിരുന്നുവെന്നും കുടുബം പ്രതികരിച്ചിരുന്നു. ശൈലജയാണ് രാജേഷിന്റെ ഭാര്യ. ഇളയകുട്ടി കൃഷ്ണ വേണി പ്ലസ് വണിന് പഠിക്കുകയാണ്. മൂത്ത മകനായ ജിഷ്ണു രാജ് ഡിഗ്രി വിദ്യാര്‍ഥിയാണ്.

അരൂരിലെ ദേശീയപാത നിര്‍മ്മാണത്തിനിടെയുള്ള അപകടം വളരെ ഗൗരവം നിറഞ്ഞ പ്രശ്‌നമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. അപകടം ഒഴിവാക്കാന്‍ മുന്‍ കരുതല്‍ വേണം. വിഷയം ദേശീയപാത അതോറിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest