Wednesday, March 29, 2017

Palakkad

Palakkad
Palakkad

സൗരോര്‍ജവുമായി റെയില്‍വേ

പാലക്കാട്: പരമ്പരാഗത ഊര്‍ജ സ്രോതസ്സുകള്‍ പരമാവധി ഉപയോഗിക്കുകയെന്ന ലക്ഷ്യത്തില്‍ സോളാര്‍ പവര്‍ ജനറേഷന്‍ പദ്ധതികള്‍ക്ക് സംസ്ഥാനത്ത് തുടക്കമിട്ട് റെയില്‍വേ. അടുത്ത വര്‍ഷത്തോടെ സംസ്ഥാനത്ത് 6,950 കിലോവാട്ട് സോളാര്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിന്...

യൂനിയനുകള്‍ക്കെതിരെ പ്രതിഷേധിച്ച് ജി ഡി എസ് ജീവനക്കാര്‍ ജോലിക്കെത്തി

പട്ടാമ്പി: ഏഴാം ശമ്പള കമ്മീഷനിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ തപാല്‍ മേഖലയിലെ ഇടത് സംഘടനയായ എന്‍ എഫ് പി ഇ, കോണ്‍ഗ്രസ് സംഘടനയായ എഫ് എന്‍ പി ഒ എന്നീ തൊഴിലാളി യൂനിയനുകളും,...

രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകനെ ഇനിയും പിടികൂടിയില്ല

ചെര്‍പ്പുളശ്ശേരി: ഗവ യു പി സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെ ഇനിയും പിടികിട്ടിയില്ല. സ്‌കൂളിലെ അധ്യാപകനായ കൊപ്പം കൈപ്പുറം സ്വദേശി വി പി ശശികുമാറിനെയാണ് പൊലീസ് തിരയുന്നത്. സ്‌കൂളിലും ജോലിക്ക്...

ഗുരുഭക്തിയുള്ള ശിഷ്യന്‍ പട്ടാമ്പിയിലുണ്ട്

പട്ടാമ്പി: സംഗീതത്തിന്റെ കുലപതിയായി നിറഞ്ഞ് നിന്നിരുന്ന കോട്ടയം ഫ്രാന്‍സിസ് ഭാഗവതരുടെ ശിഷ്യന്‍ ഗിരീഷ് പട്ടാമ്പിയിലുണ്ട്. ചേലക്കര പുലാക്കോട് സ്വദേശിയായ ഗിരീഷ് 28 വര്‍ഷമായി പട്ടാമ്പി ശില്‍പ്പ ചിത്രയിലെ മ്യൂസിക് അധ്യാപകനായി ജോലി നോക്കുന്നു. ചേലക്കര...

മലമ്പുഴ ഉദ്യാനം രണ്ടാം ഘട്ടം നവീകരണത്തിലും അഴിമതി കണ്ടെത്തി

പാലക്കാട്: മലമ്പുഴ ഉദ്യാന നവീകരണം രണ്ടാംഘട്ട പദ്ധതിയിലെ അഴിമതികള്‍ക്കെതിരെ വിജിലന്‍സ് കേസെടുത്ത സഹാചര്യത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥരെ സന്‍സ്‌പെന്റ് ചെയ്യണമെന്ന് ആന്റ്ി കറപ്ഷന്‍ കൗണ്‍സില്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വി എസ് അച്ചുതാനന്ദന്‍...

നെഹ്‌റു കോളജില്‍ കണ്ടെത്തിയത് ജിഷ്ണുവിന്റെ അതേ ഗ്രൂപ്പിലുള്ള രക്തക്കറ

പാലക്കാട്: പാമ്പാടി നെഹ്‌റു കോളജിലെ ഇടിമുറിയിലെ ഭിത്തിയില്‍ കണ്ടെത്തിയ രക്തക്കറ മരിച്ച ജിഷ്ണുവിന്റെ അതേ ഗ്രൂപ്പിലുള്ളത്. ജിഷ്ണുവിന്റെ രക്തം ഒ പോസിറ്റീവ് ഗ്രൂപ്പാണ്. ഇതേ ഗ്രൂപ്പിലുള്ള രക്തക്കറയാണ് കോളജിലും കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍...

ഫ്രീക്കനായതിന്റെ പേരില്‍ പരീക്ഷ എഴുതാന്‍ അനുവദിക്കാതെ ബുദ്ധിമുട്ടിച്ചുവെന്ന് പരാതി

ഒറ്റപ്പാലം: എസ് എസ് എല്‍ സി പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ഥിയുടെ ഫ്രീക്ക് സ്‌റ്റൈല്‍ കണ്ട് പരീക്ഷയെഴുതാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥിയെ ബുദ്ധിമുട്ടിച്ചതായി പരാതി. ഒറ്റപ്പാലം കണ്ണിയം പുറത്തുള്ള സെവന്‍ത്ത് ഡേ...

വടക്കഞ്ചേരിയില്‍ കഞ്ചാവ് മാഫിയ വിളയാട്ടം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി

വടക്കഞ്ചേരി: വടക്കഞ്ചേരി നഗരത്തിലും ഗ്രാമീണ മേഖലകളിലും കേന്ദ്രീകരിച്ചു വിദ്യാര്‍ത്ഥികളെ വലയിലാക്കി കഞ്ചാവ് വില്‍പ്പന മാഫിയ പിടിമുറുക്കുന്നതില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടു മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. മുന്‍ ആരോഗ്യ വകുപ്പ് മന്ത്രിയും,കെ...

സ്ത്രീപീഡന കേസുകളില്‍ പ്രതികളുമായി ചേര്‍ന്ന് പോലീസ് നേട്ടമുണ്ടാക്കുന്നു: വി എസ്‌

പാലക്കാട്: സംസ്ഥാനത്ത് പലയിടത്തുമുള്ള സ്ത്രീപീഡന കേസുകളില്‍ പ്രതികളുമായി ചേര്‍ന്ന് നേട്ടമുണ്ടാക്കാനാണ് പോലീസിന്റെ ശ്രമമെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി. വാളയാറില്‍ മരണപ്പെട്ട പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിച്ച ശേഷം...

വി.ടി ബല്‍റാമിനെതിരെ രൂക്ഷവിമര്‍ശനവുമായി പി.കെ ശശി എംഎല്‍എ

മണ്ണാര്‍ക്കാട്: കോണ്‍ഗ്രസ് എംഎല്‍എ ആയ വി.ടി ബല്‍റാം ഫേസ്ബുക്കില്‍ അപ്പപ്പോള്‍ കയ്യടിക്കു വേണ്ടി പോസ്റ്റ് ചെയ്യുന്ന സ്ഥിരതയില്ലാത്ത ചില അഭിപ്രായങ്ങളുടെയും സെല്‍ഫികളുടെയും താഴെ കിട്ടുന്ന ഏതാനും ലൈക്കുകള്‍ കേരള ജനതയുടെ പിന്തുണയാണെന്ന് തെറ്റിദ്ധരിച്ചിരിക്കയാണെന്ന്...