Kerala
തിരുവനന്തപുരത്ത് മയിലിനെ കല്ലെറിഞ്ഞു കൊന്ന പ്രതി പിടിയില്‍
കിഴക്കേല പൊയ്പ്പാറ ചാമുണ്ഡി ക്ഷേത്രത്തിന് സമീപത്തിരുന്ന മയിലിനെയാണ് ഇയാള്‍ കല്ലെറിഞ്ഞ് കൊന്നത്
തിരുവനന്തപുരം | മയിലിനെ കല്ലെറിഞ്ഞു കൊന്ന പ്രതി പിടിയില്‍. തിരുവനന്തപുരം നെടുമങ്ങാട് ഹോട്ടലിലെ ജീവനക്കാരനായ നേപ്പാള്‍ സ്വദേശി സുനില്‍ കര്‍ക്കി (21) ആണ് പിടിയിലായത്. കിഴക്കേല പൊയ്പ്പാറ ചാമുണ്ഡി ക്ഷേത്രത്തിന് സമീപത്തിരുന്ന മയിലിനെയാണ് ഇയാള്‍ കല്ലെറിഞ്ഞ് കൊന്നത്.
നാട്ടുകാരാണ് മയിലിനെ പ്രതി കൊല്ലുന്നത് കണ്ടത്. ഇതോടെ ഇയാള്‍ അവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. 1972 ലെ വന്യജീവി സംരക്ഷണ നിയമം പ്രകാരം ആണ് കേസ്. പാലോട് ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്.
---- facebook comment plugin here -----





