Connect with us

Ongoing News

വൈദ്യുതക്കെണി ഉപയോഗിച്ച് മീന്‍പിടിത്തം; വടക്കഞ്ചേരിയില്‍ യുവാവ് മരിച്ച കേസില്‍ സുഹൃത്ത് അറസ്റ്റില്‍

ആഷിഫിന്റെ പേരില്‍ മനപൂര്‍വമല്ലാത്ത നരഹത്യക്കും വൈദ്യുത മോഷണത്തിനുമാണ് കേസെടുത്തു

Published

|

Last Updated

പാലക്കാട്| വടക്കഞ്ചേരിയില്‍ മീന്‍ പിടിക്കുന്നതിനിടെ യുവാവ് മരിച്ച സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. ചൂലിപ്പാടം പള്ളിക്കല്‍ വീട്ടില്‍ ആഷിഫാണ് (21) പിടിയിലായത്. മുഹമ്മദ് റാഫിയാണ് വെള്ളിയാഴ്ച മരിച്ചത്. ഇരുവരും വൈദ്യുതക്കെണി ഉപയോഗിച്ച് തോട്ടിൽ മീൻ പിടിക്കുന്നതിനിടെ റാഫിക്കിന് ഷോക്കേൽക്കുകയായിരുന്നു.

സമീപത്തുള്ള വൈദ്യുത പോസ്റ്റില്‍ നിന്ന് അനധികൃതമായി വൈദ്യുതി എടുക്കുകയായിരുന്നെന്ന് പോലീസ് കണ്ടെത്തി. ആഷിഫിന്റെ പേരില്‍ മനപൂര്‍വമല്ലാത്ത നരഹത്യക്കും വൈദ്യുതി മോഷണത്തിനും കേസെടുത്തു. സംഭവസ്ഥലത്ത് നിന്ന് വൈദ്യുതി എടുക്കാനുപയോഗിച്ച വയറും തോട്ടിയും  പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

---- facebook comment plugin here -----

Latest