Kerala
മദ്യം നല്‍കി ആറാം ക്ലാസുകാരനെ പീഡിപ്പിച്ചു; അധ്യാപകന്‍ പിടിയില്‍
ഇക്കഴിഞ്ഞ നവംബര്‍ 29 നാണ് സംഭവം.
പാലക്കാട്| ആറാം ക്ലാസുകാരനെ മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ പിടിയില്‍. പാലക്കാട് മലമ്പുഴയിലെ യു.പി സ്‌കൂള്‍ അധ്യാപകനായ അനിലാണ് അറസ്റ്റിലായത്. അനില്‍ കോട്ടേഴ്സിലേക്ക് കുട്ടിയെ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിക്കുകയായിരുന്നു. പ്രതി നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്.
ഇക്കഴിഞ്ഞ നവംബര്‍ 29 നാണ് സംഭവം. സ്‌പെഷ്യല്‍ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് അന്വേഷണം നടത്തിയതും അധ്യാപകന്‍ പിടിയിലായതും. ആറാം ക്ലാസുകാരനായ വിദ്യാര്‍ത്ഥി സുഹൃത്തുക്കളോട് ഇക്കാര്യം പറഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അധ്യാപകനെ പിടികൂടിയത്.
---- facebook comment plugin here -----



