Connect with us

Kerala

റംസാന്‍ നിലാവ്: 1,018 രൂപയുടെ കിറ്റ് 786 രൂപക്കു നല്‍കാന്‍ സപ്ലൈകോ

കിറ്റില്‍ 15 ഇനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്

Published

|

Last Updated

കൊച്ചി | റംസാന്‍ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ. റംസാന്‍ നിലാവ് എന്ന് പേരിട്ടിരിക്കുന്ന കിറ്റില്‍ 1,018 രൂപ വിപണി വില വരുന്ന 15 ഇനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ കിറ്റ് ഉപഭോക്താവിന് 786 രൂപക്ക് നല്‍കും.

ഒരു കിലോ വീതം ശബരി അപ്പം പൊടി, പുട്ടുപൊടി, 100 ഗ്രാം വീതം ചിക്കന്‍ മസാല, പെരുഞ്ചീരകം, മീറ്റ് മസാല, ജീരകം, മല്ലിപ്പൊടി, മുളകുപൊടി, കാശ്മീരി മുളകുപൊടി, 50 ഗ്രാം കുരുമുളകുപൊടി, ഒരു കിലോ വീതം റവ, പഞ്ചസാര, 250 ഗ്രാം ശബരി ഗോള്‍ഡ് ചായപ്പൊടി, ഏലക്കായ 20 ഗ്രാം, അണ്ടിപ്പരിപ്പ് 50 ഗ്രാം എന്നിവയാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച് 20 വരെയാണ് ഈ ഓഫര്‍.

 

---- facebook comment plugin here -----

Latest