Connect with us

Kerala

വിദ്യാ ബാലകൃഷ്ണൻ എം എല്‍ എക്ക് വ്യാജ ഫോണ്‍കോള്‍ വന്ന സംഭവം: സിം ഉടമയെ കണ്ടെത്തി

സംഭവവുമായി ബന്ധപ്പെട്ട് മൊബൈൽ ഫോൺ കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു

Published

|

Last Updated

കോഴിക്കോട്| എലത്തൂർ എം എൽ എ വിദ്യാ ബാലകൃഷ്ണന് വ്യാജ ഫോൺകോൾ വന്ന സംഭവത്തിൽ സിം ഉടമയെ കണ്ടെത്തി. കോൾ വന്ന സംഭവത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും,  മൊബൈൽ ഫോൺ നേരത്തെ മോഷണം പോയിരുന്നുവെന്നുമാണ് ഇയാൾ പോലീസിന് മൊഴി നൽകിയത്.

സംഭവവുമായി ബന്ധപ്പെട്ട് മൊബൈൽ ഫോൺ കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടൻ നടക്കുമെന്നും മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നും പറഞ്ഞായിരുന്നു വ്യാജകോൾ. വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ഓഫീസിൽ നിന്നാണെന്ന് പരിചയപ്പെടുത്തിയാണ് വാട്‌സ്ആപ്പ് വഴി കോൾ വന്നത്. ഏകദേശം പത്ത് മിനിറ്റോളം നീണ്ട സംഭാഷണത്തിനിടെ മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട വ്യാജ വാഗ്ദാനങ്ങളാണ് വിളിച്ചയാൾ മുന്നോട്ടുവെച്ചത്.

പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇവർ ഡൽഹിയിൽ എത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. സിം ഉടമയുടെ മൊഴി പോലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല. സിം കാർഡ് കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.

Content Highlights:
Police traced the SIM card owner involved in the fake call to Elathur MLA Vidya Balakrishnan. The caller impersonated Priyanka Gandhi’s office offering a ministerial berth for money. The SIM owner claimed the phone was stolen, but special police teams are continuing a detailed investigation.

Latest