Connect with us

Obituary

ഹൃദയാഘാതം മൂലം റിയാദില്‍ മരിച്ച പട്ടാമ്പി സ്വദേശിയുടെ മയ്യിത്ത് ഇന്ന് നാട്ടിലേക്കയക്കും

വെള്ളിയാഴ്ച രാത്രി പന്ത്രണ്ടിന് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ കൊണ്ടുപോകുന്ന മയ്യിത്ത് രാവിലെ ഏഴരക്ക് കോഴിക്കോട് എത്തിച്ചേരും.

Published

|

Last Updated

റിയാദ് | ഹൃദയാഘാതം മൂലം റിയാദില്‍ മരിച്ച പട്ടാമ്പി വിളയൂര്‍ തുടിക്കല്‍ വെറുപുറത്ത് ഹൗസില്‍ സ്വദേശി അബ്ദുല്‍ ഗഫൂറി (45)ന്റെ മയ്യിത്ത് ഇന്ന് നാട്ടിലേക്കയക്കും. താമസ സ്ഥലത്ത് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഗഫൂറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ദീര്‍ഘകാലമായി റിയാദ് ദാഹില്‍ മഹദൂദ് സൂഖ് സഹബിയയില്‍ ഫര്‍ണീച്ചര്‍ ഷോപ്പില്‍ ജോലി ചെയ്തു വരികയായിരുന്നു.

വെള്ളിയാഴ്ച രാത്രി പന്ത്രണ്ടിന് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ കൊണ്ടുപോകുന്ന മയ്യിത്ത് രാവിലെ ഏഴരക്ക് കോഴിക്കോട് എത്തിച്ചേരും. ഗഫൂറിന്റെ അടുത്ത ബന്ധു ഉബൈദ് ജനാസയെ അനുഗമിക്കുന്നുണ്ട്. മരണാനുബന്ധ നടപടിക്രമങ്ങള്‍ കെ എം സി സി പ്രവര്‍ത്തകന്‍ നൗഫല്‍ തിരൂരിന്റെ നേതൃത്വത്തിലാണ് പൂര്‍ത്തിയാക്കിയത്.

ഉമ്മുല്‍ ഹമ്മാം പള്ളിയില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തില്‍ ഭാര്യാ സഹോദരന്‍ ഷമീര്‍ ഉള്‍പ്പടെയുള്ള ബന്ധുക്കളും നാട്ടുകാരും മലയാളി സുഹൃത്തുക്കളും പങ്കെടുത്തു. പിതാവ്: സൈദാജി. മാതാവ്: മറിയുമ്മ. ഭാര്യ: മുന്‍ഷിദ. മക്കള്‍: അന്‍ഷിദ, ഐഷ, അന്‍സില്‍. നാട്ടിലെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഗഫൂര്‍ തുടിക്കല്‍ മഹല്ലിന്റെ പ്രവര്‍ത്തനങ്ങളുമായി റിയാദിലും മുന്നിട്ടിറങ്ങിയിരുന്നു.