Connect with us

Kerala

പാലക്കാട് തൃത്താലയില്‍ ഓടിക്കൊണ്ടിരിക്കെ ഇന്നോവ കാര്‍ കത്തിനശിച്ചു

കപൂര്‍ എറവക്കാട് സ്വദേശി മൊയ്തീന്‍കുട്ടിയുടെ ഇന്നോവ കാര്‍ ആണ് കത്തിയത്.

Published

|

Last Updated

പാലക്കാട് | തൃത്താല നീലിയാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇന്ന് രാത്രി എട്ടരയോടെയാണ് സംഭവം. കപൂര്‍ എറവക്കാട് സ്വദേശി മൊയ്തീന്‍കുട്ടിയുടെ ഇന്നോവ കാര്‍ ആണ് കത്തിയത്.

ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമാണ് കാറില്‍ ഉണ്ടായിരുന്നത്. കാറിന് തീപിടിച്ചത് ശ്രദ്ധയില്‍പെട്ടതോടെ ഇവര്‍ ഇറങ്ങിയോടിയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

കാര്‍ യാത്രക്കാര്‍ കുമ്പിടിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. പൊന്നാനിയില്‍ നിന്നും പട്ടാമ്പിയില്‍ നിന്ന് അഗ്നിശമന സേനയെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

 

Latest