Connect with us

Kerala

പാലക്കാട് മുണ്ടൂരില്‍ കാര്‍ അഗ്നിക്കിരയായി; ഒരാള്‍ മരിച്ചു

മുണ്ടൂര്‍ വേലിക്കാട് ആണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

Published

|

Last Updated

പാലക്കാട് | മുണ്ടൂര്‍ വേലിക്കാട് റോഡില്‍ കാറിന് തീപിടിച്ച് ഒരാള്‍ വെന്തുമരിച്ചു. ഇന്ന് വൈകിട്ട് നാലോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

മുണ്ടൂര്‍ വേലിക്കാട് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന കാറില്‍ നിന്ന് പെട്ടെന്ന് തീപടരുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തിയപ്പോഴേക്കും കാര്‍ പൂര്‍ണമായും കത്തിയമര്‍ന്നിരുന്നു. തീ നിയന്ത്രണവിധേയമാക്കിയ ശേഷം നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. അപകടത്തിന് തൊട്ടുമുമ്പ് കാറിലുണ്ടായിരുന്ന ആള്‍ സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്ന് കുപ്പിയില്‍ പെട്രോള്‍ വാങ്ങിയിരുന്നുവെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇത് അപകടത്തിന്റെ വ്യാപ്തി കൂട്ടിയോ എന്ന് പോലീസ് സംശയിക്കുന്നു.

അപകടത്തില്‍പ്പെട്ട കാര്‍ മുണ്ടൂര്‍ വേലിക്കാട് സ്വദേശിയുടേതാണെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മരിച്ചത് ഇദ്ദേഹം തന്നെയാണോ എന്ന് സ്ഥിരീകരിക്കാന്‍ പോലീസ് ശ്രമിച്ചുവരികയാണ്. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. അപകടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.

 

Latest