Kerala
കിഫ്ബി മസാലബോണ്ട് കേസ്: ഇ ഡിയുടേത് നിലനില്‍ക്കാത്ത് ആരോപണമെന്ന് തോമസ് ഐസക്
'ഇന്‍ഫ്രാസ്ട്രക്ച്ചര്‍ നിര്‍മ്മാണത്തിനായി ഭൂമി ഏറ്റെടുക്കാം എന്ന റിസര്‍വ് ബേങ്ക് അംഗീകരിച്ച കാര്യമാണ് ചെയ്തത്. രാഷ്ട്രീയലക്ഷ്യത്തോടെയാണ് ഇ ഡി ആരോപണം.'
പത്തനംതിട്ട | കിഫ്ബി മസാലബോണ്ട് കേസില്‍ ഇ ഡി പ്രഥമദൃഷ്ട്യാ നിലനില്‍ക്കാത്ത ആക്ഷേപമാണ് ഉന്നയിച്ചതെന്ന് മുന്‍ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്. ഇന്‍ഫ്രാസ്ട്രക്ച്ചര്‍ നിര്‍മ്മാണത്തിനായി ഭൂമി ഏറ്റെടുക്കാം എന്ന റിസര്‍വ് ബേങ്ക് അംഗീകരിച്ച കാര്യമാണ് ചെയ്തതെന്നും രാഷ്ട്രീയലക്ഷ്യത്തോടെയാണ് ആരോപണമെന്നും തോമസ് ഐസക് പറഞ്ഞു.
കിഫ്ബി മസാലബോണ്ട് കേസില്‍ ഇ ഡിയുടെ നോട്ടീസിന്റെ തുടര്‍ നടപടികള്‍ മൂന്ന് മാസത്തേക്ക് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തോമസ് ഐസക്.
താന്‍, മുഖ്യമന്ത്രി, കിഫ്ബി സി ഇ ഒ എന്നിവര്‍ക്കാണ് ഇ ഡി നോട്ടീസ് അയച്ചത്. കഴിഞ്ഞ ഒരുവര്‍ഷമായി പൗരന്‍ എന്ന നിലയില്‍ തന്റെ അവകാശങ്ങള്‍ക്ക് കോടതി സംരക്ഷണം നല്‍കിയിട്ടുണ്ടെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.




