Connect with us

Kerala

തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായി വി പി മുഹമ്മദലിയെ കണ്ടെത്തി

ഒറ്റപ്പാലത്ത് വെച്ചാണ് കണ്ടെത്തിയത്

Published

|

Last Updated

ഒറ്റപ്പാലം | തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായി വി പി മുഹമ്മദലിയെ കണ്ടെത്തി. ഒറ്റപ്പാലത്ത് ഇദ്ദേഹത്തെ തടവിൽ പാർപ്പിച്ച വീട്ടിൽ വെച്ചാണ് കണ്ടെത്തിയത്. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ഇപ്പോൾ വാണിയംകുളം പി കെ ദാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. ബിസിനസ് രംഗത്തെ വൈരാഗ്യമാണ് തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചതന്നാണ് വിവരം.

ജിദ്ദയിലെ അൽ റയാൻ, ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ഗ്രൂപ്പ് ചെയർമാൻ മലപ്പുറം കാളികാവ് പൂങ്ങോട് സ്വദേശി വി പി മുഹമ്മദലി എന്ന ആലുങ്ങൽ മുഹമ്മദലിയെയാണ് തട്ടിക്കൊണ്ടുപോയത്. ശനിയാഴ്ച വൈകീട്ട് ആറരയോടെ ചാലിശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ ആറങ്ങോട്ടുകര കോഴിക്കോട്ടിരി പാലത്തിന് സമീപമായിരുന്നു സംഭവം.

കൂറ്റനാട് ഭാഗത്തുനിന്ന് ആറങ്ങോട്ടുകരയിലേക്ക് പോകുകയായിരുന്നു മുഹമ്മദലി. ഇദ്ദേഹത്തിന്റെ വാഹനം പിന്തുടർന്ന് ഇന്നോവ കാറിൽ എത്തിയ സംഘം കാർ തടഞ്ഞുനിർത്തി തോക്കുചൂണ്ടി മുഹമ്മദലിയെ കാറിൽനിന്ന് ഇറക്കി തങ്ങളുടെ വാഹനത്തിൽ ബലമായി കയറ്റി കൊണ്ടുപോകുകയായിരുന്നു.

പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നതിനിടയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.

---- facebook comment plugin here -----

Latest