Connect with us

Kerala

വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ ഒമ്പതു വയസുകാരനെ ബസില്‍ പീഡിപ്പിച്ചു; ടൂറിസ്റ്റ് ബസ് ജീവനക്കാരന്‍ പിടിയില്‍

കുട്ടി വിവരം മാതാവിനോട്  പറഞ്ഞതോടെ മാതാപിതാക്കള്‍ കടക്കല്‍ പോലീസില്‍ പരാതി നല്‍കി

Published

|

Last Updated

കൊല്ലം |  ഒമ്പത് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ടൂറിസ്റ്റ് ബസിലെ ജീവനക്കാരന്‍ അറസ്റ്റില്‍. കടയ്ക്കല്‍ കാറ്റാടിമൂട് സ്വദേശി റെജി (50) ആണ് അറസ്റ്റിലായത്.

കഴിഞ്ഞദിവസം കൊല്ലത്ത് വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് തിരികെ മടങ്ങുമ്പോഴാണ് ടൂറിസ്റ്റ് ബസിലെ ക്ലീനറായ റെജി ആണ്‍കുട്ടിയെ ബസിന്റെ പിന്നിലെ സീറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി
പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. കുട്ടി വിവരം മാതാവിനോട്  പറഞ്ഞതോടെ മാതാപിതാക്കള്‍ കടക്കല്‍ പോലീസില്‍ പരാതി നല്‍കി.

കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പ്രതിക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയായിരുന്നു. പ്രതിയെ ടൂറിസ്റ്റ് ബസില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

---- facebook comment plugin here -----

Latest