Connect with us

National

ബോയിങ് 787 വിമാനങ്ങളില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കണം; ആവശ്യമുന്നയിച്ച് എഫ് ഐ പി

വിമാനങ്ങളുടെ വൈദ്യുത സംവിധാനം അടിയന്തര പരിശോധനക്ക് വിധേയമാക്കണമെന്ന് എഫ് ഐ പി തലവന്‍, ക്യാപ്റ്റന്‍ സി എസ് രണ്‍ധാവ.

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് വിമാന ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ബോയിങ് 787 വിമാനങ്ങളില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കണമെന്ന ആവശ്യമുന്നയിച്ച് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പൈലറ്റ്‌സ് (എഫ് ഐ പി). വിമാനങ്ങളുടെ വൈദ്യുത സംവിധാനം അടിയന്തര പരിശോധനക്ക് വിധേയമാക്കണമെന്ന് എഫ് ഐ പി തലവന്‍ ക്യാപ്റ്റന്‍ സി എസ് രണ്‍ധാവ ആവശ്യപ്പെട്ടു. ഫ്യുവല്‍ കണ്‍ട്രോള്‍ സ്വിച്ചില്‍ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണിത്.

വിമാനത്തിന്റെ പ്രധാന ഇലക്ട്രോണിക് ബേയിലേക്ക് വെള്ളം കയറാനുള്ള സാധ്യതയുണ്ടെന്നും ഇത് വൈദ്യുത തകരാറുകള്‍ക്ക് കാരണമാകുമെന്നും രണ്‍ധാവ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 12ന് രാജ്യത്തെ നടുക്കിയ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 വിമാനം തകര്‍ന്നു വീണത് ഫ്യുവല്‍ കണ്‍ട്രോള്‍ സ്വിച്ചിന്റെ തകരാറാണെന്ന റിപോര്‍ട്ട് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് എഫ് ഐ പി ഇക്കാര്യം മുന്നോട്ട് വെക്കുന്നത്. 229 യാത്രക്കാരും 12 ജീവനക്കാരും അടക്കം 260 പേരാണ് അഹമ്മദാബാദ് വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ടത്.

ഫ്യുവല്‍ കണ്‍ട്രോള്‍ സ്വിച്ചില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നലെ എയര്‍ ഇന്ത്യയുടെ ലണ്ടന്‍-ബെംഗളൂരു ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനം അടിയന്തരമായി നിലത്തിറക്കിയിരുന്നു. അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട അതേ ശ്രേണിയിലുള്ള വിമാനമാണിത്.

 

Latest