Connect with us

Kerala

പാലക്കാട് ജില്ലാ ആര്‍ടിഒ എന്‍ഫോസ്‌മെന്റ് ഓഫീസിലെ ഫ്യൂസ് ഊരി

ആകെ അടയ്‌ക്കേണ്ടിരുന്നത് 55,476 രൂപയാണ്.

Published

|

Last Updated

പാലക്കാട്| പാലക്കാട് ജില്ലാ ആര്‍ടിഒ എന്‍ഫോസ്‌മെന്റ് ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുതി ബില്ല് അരലക്ഷം രൂപ കടന്ന് കുടിശികയായ സാഹചര്യത്തിലാണ് കെഎസ്ഇബിയുടെ ഈ നടപടി. ഈ മാസം രണ്ടിനാണ് ഫ്യൂസ് ഊരിയത്.

ഇതോടെ എഐ ക്യാമറകള്‍ വഴിയുള്ള ഗതാഗത നിയമലംഘനത്തിന് ചലാനുകള്‍ പുറപ്പെടുവിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. നിലവില്‍ ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നത് മൊബൈല്‍ ഫോണ്‍ വെളിച്ചത്തിലാണ്. ഓഫീസിലെ 5 ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ആകെ അടയ്‌ക്കേണ്ടിരുന്നത് 55,476 രൂപയാണ്.

Latest