Thursday, October 27, 2016

Oman

Oman
Oman

ഒമാനില്‍ ചൂടിന് ശമനമില്ല; മധ്യാഹ്ന വിശ്രമം അവസാനിച്ചു

മസ്‌കത്ത്:തൊഴിലാളികള്‍ക്കേര്‍പ്പെടുത്തിയ മധ്യാഹ്ന വിശ്രമത്തിനുള്ള അനുമതി അവസാനിച്ചു. ബുധനാഴ്ചയോടെ ഉച്ച സമയത്തെ വിശ്രമം തൊഴിലാളികള്‍ക്ക് ലഭിക്കാതെയായി. ഉച്ചക്ക് 12.30 മുതല്‍ 3.30 വരെ നീണ്ടുനിന്ന മൂന്ന് മണിക്കൂര്‍ നീണ്ട വിശ്രമം നീണ്ട മൂന്ന് മാസക്കാലമുണ്ടായിരുന്നു....

നാട്ടിലെ ആസ്തി കണക്കാക്കി വിദേശ ഇന്ത്യക്കാരില്‍ നിന്ന് നികുതി ഈടാക്കും

മസ്‌കത്ത്: വിദേശ രാജ്യങ്ങളില്‍ തൊഴിലെടുക്കുകയോ താമസിക്കുകയോ ചെയ്യുന്ന ഇന്ത്യക്കാരുടെ നാട്ടില്‍ നിന്നുള്ള വരുമാനം അടിസ്ഥാനപ്പെടുത്തി നികുതി ഈടാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. സ്വത്തുവകകള്‍ കണക്കാക്കുന്നതിനും ആസ്തി പ്രഖ്യാപിക്കുന്നതിനുമുള്ള സമയ പരിധി അടുത്ത മാസം...

മാസങ്ങളായി ശമ്പളമില്ല; മലയാളി തൊഴിലാളികള്‍ ദുരിതത്തില്‍

മസ്‌കത്ത്: മാസങ്ങളായി ശമ്പളം ലഭിക്കാതെ മലയാളി തൊഴിലാളികള്‍ ദുരിതത്തില്‍. ഉടമസ്ഥതാ തര്‍ക്കവുമായി ബന്ധപ്പെട്ട് കേസ് നിലനില്‍ക്കുന്ന കമ്പനിയിലെ ജീവനക്കാരാണ് പ്രയാസത്തിലായിരിക്കുന്നത്. നിര്‍മാണമേഖല, പി ഡി ഒ കരാര്‍ ജോലികള്‍ ഏറ്റെടുത്ത് നടത്തുന്ന കമ്പനിയിലെ...

ഒമാനില്‍ ലേബര്‍ ക്ലിയറന്‍സ് ഫീസ് വര്‍ധിപ്പിക്കാന്‍ നീക്കം

മസ്‌കത്ത്:വിദേശികള്‍ തൊഴില്‍ വിസ എടുക്കുമ്പോഴും വിസ പുതുക്കുമ്പോഴും നല്‍കേണ്ട ലേബര്‍ ക്ലിയറന്‍സ് ഫീസ് വര്‍ധിപ്പിക്കാന്‍ നീക്കം. ഇത് സംബന്ധമായി മാനവവിഭവ മന്ത്രാലയം നിര്‍ദേശം സമര്‍പ്പിച്ചിരിക്കുകയാണ്. ഫീസ് വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശം കാബിനറ്റിന് മുമ്പില്‍...

പരിശോധന ശക്തം; മധ്യാഹ്ന വിശ്രമനിയമം കര്‍ശനമായി പാലിച്ച് ഒമാന്‍ കമ്പനികള്‍

മസ്‌കത്ത്: തൊഴില്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നിര്‍മാണകേന്ദ്രങ്ങളില്‍ പരിശോധന ശക്തമാക്കിയതോടെ തൊഴിലാളികള്‍ക്കുള്ള മധ്യാഹ്ന വിശ്രമം കമ്പനികള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വേനല്‍ക്കാല മധ്യാഹ്ന വിശ്രമം അനുവദിക്കുന്ന നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് വലിയ പിഴയാണ് ചുമത്തുന്നത്. വേനല്‍ക്കാല...

ഒമാനില്‍ ജോലി നഷ്ടപ്പെട്ട നഴ്‌സുമാര്‍ക്ക് ഗ്രാറ്റിവിറ്റി: ഇന്ത്യന്‍ എംബസി ഇടപെടുന്നു

മസ്‌കത്ത്:സ്വദേശിവത്കരണം മൂലം ജോലി നഷ്ടപ്പെട്ടവര്‍ക്ക് പൂര്‍ണമായും ഗ്രാറ്റിവിറ്റി ലഭിക്കുന്നില്ലെന്ന നഴ്‌സുമാരുടെ പരാതിയില്‍ ഇന്ത്യന്‍ എംബസി ഇടപെടുന്നു. ഇത് സംബന്ധമായി അംബാസിഡറെ കാണാന്‍ 400ഓളം നഴ്‌സുമാര്‍ ഇന്നലെ എംബസി പരിസരത്തെത്തി. എന്നാല്‍, സുരക്ഷാ കാരണങ്ങളാല്‍...

ജെറ്റ് എയര്‍വേയ്‌സില്‍ ഇന്റര്‍നെറ്റ് സേവനം ഉടന്‍

മസ്‌കത്ത്: ഇന്ത്യന്‍ സ്വകാര്യ വിമാനമായ ജെറ്റ് എയര്‍വേയ്‌സില്‍ ഓണ്‍ബോര്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം വരുന്നു. ഗള്‍ഫ് റൂട്ടുകളിലുള്‍പ്പെടെ മുഴുസമയ വൈഫൈ സൗകര്യം വൈകാതെ ഏര്‍പ്പെടുത്തുമെന്ന് അധികൃതരെ ഉദ്ധരിച്ച് എകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഓണ്‍ബോര്‍ഡ് ഇന്റര്‍നെറ്റ്...

ഗള്‍ഫ് സര്‍വീസുകള്‍ ലക്ഷ്യംവെച്ച് എയര്‍ ഏഷ്യ വിമാനങ്ങള്‍ വാങ്ങുന്നു

മസ്‌കത്ത്: ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുന്നതിനായി റ്റാറ്റ കമ്പനി ഉടമസ്ഥതയിലുള്ള എയര്‍ ഏഷ്യ പുതിയ വിമാനങ്ങള്‍ വാങ്ങുന്നു. രാജ്യാന്തര സര്‍വീസുകള്‍ നടത്തുന്നതിന് 20 വിമാനങ്ങള്‍ ഉണ്ടായിരിക്കുക എന്ന സര്‍ക്കാര്‍ നിയമത്തിന് യോഗ്യത നേടുന്നതിനായാണ്...

ജുഡീഷ്യറിയില്‍ വിശ്വാസം, കൊലയാളിയെ കണ്ടെത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷ: ലിന്‍സന്‍ തോമസ്

സലാല:119 ദിവസം പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞ ശേഷം മോചിതനായ ലിന്‍സന്‍ തോമസിന്റെ വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു. കുടുംബത്തോടൊപ്പം ചേരണമെന്നതാണ്് ലിന്‍സന്റെ ഇപ്പോഴത്തെ വലിയ ആഗ്രഹം. ഭാര്യയെ കൊന്നവനെ പോലീസ് പിടികൂടുമെന്നു തന്നെയാണ് ലിന്‍സന്റെ പ്രതീക്ഷ. ഒമാന്റെ...

ചിക്കു റോബര്‍ട്ട് വധം: ഭര്‍ത്താവ് ലിന്‍സന്‍ മോചിതനായി

മസ്‌കത്ത്: സലാലയില്‍ മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ട് കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലായിരുന്ന ഭര്‍ത്താവ് ലിന്‍സന്‍ തോമസ് മോചിതനായി. 115 ദിവസം തടവില്‍വെച്ച ശേഷം ബുധനാഴ്ച രാവിലെയാണ് വില്‍സനെ വിട്ടയക്കുന്നത്. എന്നാല്‍, വില്‍സനെതിരെ...