Connect with us

Oman

ഷാര്‍ജ സുല്‍ത്താനുമായി ഡോ സുബൈര്‍ മേടമ്മല്‍ കൂടിക്കാഴ്ച നടത്തി

തിരൂര്‍ വാണിയന്നൂര്‍ സ്വദേശിയായ ഡോ സുബൈര്‍ കാലിക്കറ്റ് സര്‍വകലാശാല ജന്തുശാസ്ത്ര വിഭാഗത്തില്‍ അധ്യാപകനും അന്തര്‍ദേശീയ പക്ഷി ഗവേഷണ കേന്ദ്രം കോ ഓഡിനേറ്ററുമാണ്.

Published

|

Last Updated

ഷാര്‍ജ | പ്രമുഖ ഫാല്‍ക്കണ്‍ ഗവേഷകനും കാലിക്കറ്റ് സര്‍വകലാശാല അധ്യാപകനുമായ ഡോ സുബൈര്‍ മേടമ്മല്‍ ഷാര്‍ജ ഭരണാധികാരിയും യുഎഇ ഫെഡറല്‍ സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുമായി കൂടിക്കാഴ്ച നടത്തി.

യു എ ഇയുടെ ദേശീയ പക്ഷിയും ദേശീയ ചിഹ്നവുമായ ഫാല്‍ക്കണ്‍ പക്ഷികളുടെ വംശനാശം തടയല്‍, കൃത്രിമ പ്രജനന മാര്‍ഗങ്ങളിലൂടെ ജനസംഖ്യാ വര്‍ദ്ധനവ് ഉറപ്പാക്കല്‍ എന്നീ വിഷയങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തി. കൂടിക്കാഴ്ചയില്‍ ഷാര്‍ജ സര്‍വകലാശാല ചാന്‍സിലര്‍ പ്രൊഫ ഹാമിദ് അല്‍ നയീമിയും സന്നിഹിതനായിരുന്നു.

ഡോ സുബൈര്‍ മൂന്ന് പതിറ്റാണ്ടിലേറെയായി ഫാല്‍ക്കണ്‍ പക്ഷികളെക്കുറിച്ച് ഗവേഷണം നടത്തി വരികയാണ് .2003 ല്‍ ഡോ സുബെെര്‍ വിവിധതരം ഫാല്‍ക്കണുകളുടെ 15 തരം വ്യത്യസ്ത ശബ്ദം റെക്കോര്‍ഡ് ചെയ്ത് സോണോഗ്രാം ആക്കിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

തിരൂര്‍ വാണിയന്നൂര്‍ സ്വദേശിയായ ഡോ സുബൈര്‍ കാലിക്കറ്റ് സര്‍വകലാശാല ജന്തുശാസ്ത്ര വിഭാഗത്തില്‍ അധ്യാപകനും അന്തര്‍ദേശീയ പക്ഷി ഗവേഷണ കേന്ദ്രം കോ ഓഡിനേറ്ററുമാണ്.

 

---- facebook comment plugin here -----

Latest