Connect with us

Career Notification

റെയിൽവേ വിളിക്കുന്നു

ഇന്ത്യന്‍ റെയില്‍വേയില്‍ പ്ലസ്ടു-എന്‍ജിനീയറിംഗ് വിഭാഗക്കാര്‍ക്ക് വന്‍ അവസരമൊരുങ്ങുന്നു. രണ്ട് വിഭാഗങ്ങളിലായി 6,077 ഒഴിവുകളാണ് റിപോര്‍ട്ട് ചെയ്യ്തിരിക്കുന്നത്. ഈ മാസം 27,30 വരെയാണ് അപേക്ഷിക്കാനുള്ള സമയം..

Published

|

Last Updated

ഇന്ത്യൻ റെയിൽവേയിൽ പ്ലസ് ടു യോഗ്യതയുള്ളവർക്ക് അവസരമൊരുങ്ങുന്നു. നോൺ ടെക്‌നിക്കൽ പോപ്പുലർ കാറ്റഗറിയിൽ 21 റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകളിലായി 3,058 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ആർ ബി ബിയിൽ 86 ഒഴിവുകളുണ്ട്.

തസ്തിക, ശമ്പളം

കൊമേഴ്‌സ്യൽ കം ടിക്കറ്റ് ക്ലാർക്ക്- 2424, അക്കൗണ്ട്‌സ് ക്ലാർക്ക് കം ടൈപ്പിസ്റ്റ്- 394, ജൂനിയർ ക്ലാർക്ക് കം ടൈപ്പിസ്റ്റ്- 163, ട്രെയിൻസ് ക്ലാർക്ക്-77 എന്നിങ്ങനെയാണ് ഒഴിവുകൾ. കൊമേഴ്‌സ്യൽ കം ക്ലാർക്ക് തസ്തികയിൽ 21,700 രൂപയും മറ്റ് തസ്തികകളിൽ 19,900 രൂപയുമാണ് ശമ്പളം.

യോഗ്യത

കുറഞ്ഞത് 50 ശതമാനം മാർക്കോടെ നേടിയ പ്ലസ് ടു ജയം അല്ലെങ്കിൽ തത്തുല്യമാണ് എല്ലാ തസ്തികകളിലെയും അടിസ്ഥാന യോഗ്യത. അക്കൗണ്ട്‌സ് ക്ലാർക്ക് കം ടൈപ്പിസ്റ്റ്, ജൂനിയർ ക്ലാർക്ക് കം ടൈപ്പിസ്റ്റ് എന്നീ തസ്തികകളിലേക്ക് ഇതിന് പുറമെ ഹിന്ദി, ഇംഗ്ലീഷ് കമ്പ്യൂട്ടർ ടൈപ്പിംഗ് പ്രാവീണ്യവും ഉണ്ടായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കകം നേടിയതായിരിക്കണം പ്ലസ് ടു. പരീക്ഷാഫലം കാത്തിരിക്കുന്നവർക്ക് അപേക്ഷിക്കാനാകില്ല. ജനുവരി ഒന്നിന് 18-30 തികഞ്ഞിരിക്കണം പ്രായം.

പരീക്ഷ

എല്ലാ തസ്തികകളിലേക്കും രണ്ട് ഘട്ടങ്ങളിലായി കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഉണ്ടാകും. ഒന്നാംഘട്ട പരീക്ഷ 100 മാർക്കിനായിരിക്കും. ഒന്നര മണിക്കൂറാണ് പരീക്ഷാ സമയം. ഈ പരീക്ഷയിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കാണ് രണ്ടാംഘട്ട പരീക്ഷ എഴുതാനാകുക.

120 മാർക്കിനുള്ള പരീക്ഷയുടെ സമയം ഒന്നര മണിക്കൂറാണ്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷക്ക് ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലുമുൾപ്പെടെയുള്ള പ്രാദേശിക ഭാഷയിലും ചോദ്യങ്ങൾ ലഭ്യമാകും. അക്കൗണ്ട്‌സ് കം ക്ലാർക്ക് ടൈപിസ്റ്റ്, ജൂനിയർ ക്ലാർക്ക് കം ടൈപിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷച്ചവർക്ക് ടൈപ്പിംഗ് സ്‌കിൽ ടെസ്റ്റ് ഉണ്ടാകും.

മിനുട്ടിൽ 30 ഇംഗ്ലീഷ് അല്ലെങ്കിൽ ഹിന്ദി വാക്ക് ടൈപ്പിംഗ് സ്പീഡാണ് പരിശോധിക്കുക. പരീക്ഷകളിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് സർട്ടിഫിക്കറ്റ്, മെഡിക്കൽ പരിശോധന എന്നിവ നടത്തും.

അപേക്ഷ

ഓൺലൈനായി വേണം അപേക്ഷിക്കാൻ. ഏതെങ്കിലും ഒരു ആർ ആർ ബിയിൽ മാത്രമേ അപേക്ഷിക്കാനാകൂ. അപേക്ഷയോടൊപ്പം ഒപ്പും തത്സമയ ഫോട്ടോയും അപ്‌ലോഡ് ചെയ്യണം. www.rrbthiruvanathapuram.gov.in വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കണം. അവസാന തീയതി ഈ മാസം 27. തിരുത്തൽ വരുത്താൻ 30 മുതൽ ഡിസംബർ ഒമ്പത് വരെ സമയം അനുവദിച്ചിട്ടുണ്ട്.

എൻജിനീയറാണോ? അവസരമുണ്ട്

റെയിൽവേയിൽ ജൂനിയർ എൻജിനീയർ ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട്, കെമിക്കൽ ആൻഡ് മെറ്റലർജിക്കൽ അസ്സിസ്റ്റന്റ് എന്നീ തസ്തികകളിലെ 2,569 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 62 ഒഴിവ് തിരുവന്തപുരം ആർ ആർ ബിക്ക് കീഴിലാണ്.

ശമ്പളം, യോഗ്യത

അടിസ്ഥാന ശമ്പളം 35,400 രൂപ. സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ എന്നിവയിലോ ഇവയുടെ അനുബന്ധ വിഷയങ്ങളിലോ നേടിയ എൻജിനീറിംഗ് /ടെക്നോളജി ബിരുദം/ത്രിവത്സര എൻജിനീയറിംഗ് ഡിപ്ലോമ. അല്ലെങ്കിൽ ബി എസ് സി(സിവിൽ എൻജിനീയറിംഗ്, ഫിസിക്‌സ്, കെമിസ്ട്രി) ആണ് യോഗ്യത. പരീക്ഷാഫലം കാത്തിരക്കുന്നർക്ക് അപേക്ഷിക്കാനാകില്ല. പ്രായം 18-33.

പരീക്ഷ

രണ്ട് ഘട്ടങ്ങളിലായി നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തിയാകും തിരഞ്ഞെടുപ്പ്. ഒന്നാംഘട്ട പരീക്ഷ 100 മാർക്കിനാകും. ഒന്നര മണിക്കൂറാണ് പരീക്ഷ. ഒന്നാംഘട്ട പരീക്ഷയിൽ നിന്ന് ഒഴിവുകളുടെ എണ്ണത്തിന്റെ 15 ഇരട്ടി പേരെയാണ് രണ്ടാംഘട്ട പരീക്ഷയിലേക്ക് ഷോർട്ട് ലിസ്റ്റ് ചെയ്യുക. രണ്ട് മണിക്കൂർ സമയമുള്ള പരീക്ഷ 150 മാർക്കിനായിരിക്കും നടത്തുക.

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ തെറ്റുത്തരത്തിന് മൂന്നിലൊന്ന് നെഗറ്റീവ് മാർക്കുണ്ടായിരിക്കും. ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിലും ചോദ്യങ്ങൾ ലഭിക്കും. ഈ പരീക്ഷയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടാൽ സർട്ടിഫിക്കറ്റ്, മെഡിക്കൽ പിരശോധന എന്നിവ കൂടി നടത്തിയ ശേഷമായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്.

തീയതി

ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഏതെങ്കിലും ഒരു ആർ ആർ ബിയിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ. അപേക്ഷയോടൊപ്പം ഒപ്പും തത്സമയ ഫോട്ടോയും വിജ്ഞാപനത്തിൽ നിർദേഷിച്ചിട്ടുള്ള മാതൃകയിൽ അപ്‌ലോലോഡ് ചെയ്യണം. www.rrbthiruvanathapuram.gov.in വഴി അപേക്ഷ സമർപ്പിക്കണം. അവസാന തീയതി ഈ മാസം 30. തിരുത്തൽ വരുത്തേണ്ടവർക്ക് ഡിസംബർ മൂന്ന് മുതൽ 12 വരെ സമയമനുവദിച്ചിട്ടുണ്ട്.

 കായികതാരങ്ങൾക്കും അവസരം

ബെംഗളൂരുവിലെ റെയിൽ വിൽ ഫാക്ടറിയിൽ വിവിധ തസ്തികകളിലേക്ക് സ്പോർട്സ് ക്വാട്ട നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ലെവൽ രണ്ട് ശന്പള സ്കെയിലുള്ള തസ്തികകളിൽ പത്ത് ഒഴിവും ലെവൽ ഒന്ന് ശന്പള സ്കെയിലുള്ള തസ്തികയിൽ അഞ്ച് ഒഴിവുകളുമുണ്ട്.

ക്രിക്കറ്റ്, ഹോക്കി, കബഡി, ചെസ്സ്, ഫുട്ബോൾ വിഭാഗങ്ങളിലാണ് ഒഴിവുകൾ. പ്രായം 18-25. പത്താംക്ലാസ്സ് വിജയം അല്ലെങ്കിൽ തത്തുല്യം അല്ലെങ്കിൽ ഐ ടി ഐ ആണ് യോഗ്യത. തപാൽ മുഖേനയാണ് അപേക്ഷിക്കേണ്ടത്. വിവരങ്ങൾക്ക് https://rwf.indianrailways.gov.in സന്ദർശിക്കുക. അവസാന തീയതി ഈ മാസം 29.

---- facebook comment plugin here -----

Latest