Connect with us

International

ഒമാന്‍ ഉള്‍ക്കടലില്‍ മൂന്ന് കപ്പലുകള്‍ കൂട്ടിയിടിച്ചു; 24 ജീവനക്കാരെ രക്ഷപ്പെടുത്തി

യു എ ഇയുടെ 24 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം.

Published

|

Last Updated

അബൂദബി | ഒമാന്‍ ഉള്‍ക്കടലില്‍ മൂന്ന് കപ്പലുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. അഡലിന്‍ എണ്ണക്കപ്പലും മറ്റ് രണ്ട് കപ്പലുകളും തമ്മിലാണ് കൂട്ടിയിടിച്ചത്. അഡലിന്‍ എണ്ണക്കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെ അടിയന്തര ഇടപെടലിലൂടെ രക്ഷപ്പെടുത്തി. യു എ ഇ ദേശീയ സുരക്ഷാസേനയിലെ തീരദേശ സുരക്ഷാ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്.

യു എ ഇയുടെ 24 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം. സംഭവം അറിഞ്ഞ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തന ബോട്ടുകള്‍ സ്ഥലത്തെത്തുകയായിരുന്നു.

രക്ഷപ്പെടുത്തിയെ ജീവനക്കാരെ ഖോര്‍ഫക്കാന്‍ തുറമുഖത്തെത്തിച്ചു.

 

Latest