എരിഞ്ഞുകൊണ്ടിരിക്കുന്ന കീഴാള ജീവിതങ്ങൾ

സമൂഹത്തിൽ മാനുഷികമായി കെട്ടിയുണ്ടാക്കിയ മതിൽക്കെട്ടുകൾക്കുള്ളിൽ എരിഞ്ഞടങ്ങുന്ന ധാരാളം പേരുടെ കഥ പറയുന്ന നോവൽ കൂടിയാണിത്.

പോസ്റ്റ്മോർട്ടം ടേബിളിലെ നിശബ്ദ നിലവിളികൾ

കുറ്റാന്വേഷണ ശാസ്ത്രത്തെയും കുറ്റവാളികളുടെ മനഃശാസ്ത്രത്തെയും അതോടൊപ്പം കുറ്റാന്വേഷണത്തിൽ ഫൊറൻസിക് മെഡിസിൻ എന്ന വിജ്ഞാനശാഖയുടെ അനന്ത സാധ്യതകൾ കൂടി നമുക്ക് മനസ്സിലാക്കിത്തരുന്ന ഗ്രന്ഥമാണ് ഡോക്ടർ ബി ഉമാദത്തന്റെ 'ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ' എന്ന പുസ്തകം.

വായനാനുഭൂതിയുടെ വിസ്മയ വാക്യങ്ങൾ

നിങ്ങൾ പുസ്തകങ്ങളെയും എഴുത്തുകാരെയും അതിയായി സ്നേഹിക്കുന്നവരാണോ? ആണെന്നാണ് ഉത്തരമെങ്കിൽ അജയ് പി മങ്ങാട്ടിന്റെ സൂസന്നയുടെ ഗ്രന്ഥപ്പുര നിങ്ങളെ വായനയുടെയും പുസ്തക പരിചയങ്ങളുടെയും വലിയൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകും.

ചാതുർവർണ്യമൊഴിയാത്ത അടിത്തട്ട് ജീവിതം

സാംസ്കാരിക മേന്മകളുടെയും വ്യവസ്ഥിതിയുടെ നെറികേടുകളുടെയും നെഞ്ചിൽ കാലെടുത്ത് വെച്ച് പ്രകമ്പനം കൊള്ളിച്ചാണ് നൂറ് സിംഹാസനങ്ങളിലെ ധർമപാലനും അവന്റെയമ്മയും കടന്നുപോകുന്നത്

ഗർഭപാത്രമുള്ള പുരുഷൻ്റെ സാഹസിക ജീവിതം

സമൂഹം പറയാത്തവരെക്കറിച്ച് പറയാനും അവരുടെ ശബ്ദമാകാനും അവർക്ക് വേണ്ടി നിലകൊള്ളാനും ഈ പുസ്തകം തീർച്ചയായും പ്രചോദിപ്പിക്കും. സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ ആദിവാസികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും പുസ്തകം ചർച്ചചെയ്യുന്നു.

മാധ്യമങ്ങളെക്കുറിച്ച് ഒരു മറുവായന

ദേശീയ, അന്തർദേശീയ, പ്രാദേശിക മാധ്യമങ്ങളിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ അടുത്തുനിന്ന് നോക്കിക്കാണുന്ന സമഗ്രമായ നിരീക്ഷണങ്ങളാണ് പ്രധാന ഉള്ളടക്കം.

കശ്മീർ കുന്നിലെ കണ്ണീർ തുള്ളികൾ

അവസാനം, അതിർത്തി കടക്കാനുള്ള തുരങ്കപാതക്കുള്ളിൽ വെച്ച് രക്ഷകനായ മുസാഫിറും കുറച്ചകലെ വെച്ച് ഫാത്വിമയും പട്ടാളത്തിന്റെ വെടിയേറ്റ് കഥ തീരുമ്പോൾ വായനക്കാരൻ ആകെ ആകുലപ്പെടുമെന്നത് തീർച്ചയാണ്.

സർഗാത്മകതയുടെ ഭ്രമിപ്പിക്കുന്ന വായനാനുഭവം

തുടക്കത്തിൽ വായനയെ പിടികൂടിയേക്കാവുന്ന ചെറിയൊരുതരം ആലസ്യത്തെ പേജുകൾ മുന്നോട്ടു പോകുംതോറും എളുപ്പത്തിൽ മറികടക്കുക മാത്രമല്ല, ആകാംക്ഷാഭരിതമായ ഒരാകർഷണവലയത്തിൽ വായനക്കാരെ തളച്ചിടുക കൂടിചെയ്യുന്ന നോവലാണ് സമുദ്രശില.

സമകാലികം ഉറ്റുനോക്കുന്ന പ്രതിരോധ വരികൾ

എഴുത്തിനെ ഒരു ഒഴിവ് ദിവസ വിനോദമാക്കാതെ ചർച്ചയർഹിക്കുന്ന നാടിന്റെ കാലികാവസ്ഥയും സ്‌നേഹത്തിന്റെയും നൻമയുടെയും വൻകരകൾ തേടി യാത്രയാകുന്ന വിഷയ വൈവിധ്യങ്ങളാൽ സമ്പന്നമാണ് ഇന്ത്യ എന്റെ രാജ്യമാണ് എന്ന് ഉച്ചൈസ്തരം ഉദ്‌ഘോഷിക്കുന്ന സുഹ്‌റയുടെ പുതു കവിതകളിലേറെയും.

പാരിസ്ഥിതിക ഭൂമികയിൽ വിരിഞ്ഞ കവിതകൾ

ബിംബങ്ങൾ കൊണ്ട് സമ്പന്നമാണ് പല കവിതകളും. ഭാഷാ ലാളിത്യവും, കാവ്യഭാഷയും കവിതയെ കൂടുതൽ ആകർഷകവും ജനകീയവുമാക്കുന്നു. 'ഹരിത കവിതകൾ' എന്ന ശീർഷകത്തിൽപ്പെടുത്താൻ പറ്റിയ കുറേ കവിതകൾ ഈ സമാഹാരത്തിൽ വായിച്ചെടുക്കാം. പ്രകൃതിപക്ഷത്തേക്ക് ചാഞ്ഞുനിൽക്കുന്ന കവിതകൾ.

Latest news