Connect with us

Kerala

പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട മോഷ്ടാക്കളില്‍ ഒരാള്‍ പിടിയില്‍

ഇരുവരും പശ്ചിമ ബംഗാള്‍ സ്വദേശികളാണ്

Published

|

Last Updated

ഇടുക്കി | പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട ഇതര സംസ്ഥാനക്കാരയ പ്രതികളില്‍ ഒരാള്‍ പിടിയില്‍. മൂവാറ്റുപുഴ വാഴക്കുളത്തുവച്ച് കവര്‍ച്ച കേസ് പ്രതികളായ ശ്രീമന്ദ മണ്ഡല്‍, സനത് മണ്ഡല്‍ എന്നിവരാണ് രക്ഷപ്പെട്ടത്. ഇതില്‍ ശ്രീമന്ദ മണ്ഡലാണ് പിടിയിലായത്. ഇരുവരും പശ്ചിമ ബംഗാള്‍ സ്വദേശികളാണ്.

കോടതിയില്‍ ഹാജരാക്കി സബ് ജയിലേക്ക് കൊണ്ടുപോകും വഴിയാണ് പ്രതികള്‍ രക്ഷപ്പെട്ടത്. മൂവാറ്റുപുഴ പോലീസിന്റെ സഹായത്തോടെ വാഴക്കുളം പോലീസ് പ്രദേശത്ത് പരിശോധന തുടരുകയാണ്. ഒന്നരലക്ഷം രൂപയുടെ വസ്തുക്കള്‍ മോഷ്ടിച്ച കേസില്‍ അറസ്റ്റിലായിരുന്നു ഇരുവരും.

 

Latest