Connect with us

Kerala

സി എം ആര്‍ എല്‍ കേസ്: സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി

ഇന്ന് ഹര്‍ജി പരിഗണിച്ചപ്പോഴാണ് ജഡ്ജി കാരണം പറയാതെ പിന്മാറുകയാണെന്ന് അറിയിച്ചത്

Published

|

Last Updated

കൊച്ചി | സി എം ആര്‍ എല്‍- എക്‌സാലോജിക് കരാറുമായി ബന്ധപ്പെട്ട കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി എം ശ്യാം കുമാര്‍ പിന്മാറി.

ഇന്ന് ഹര്‍ജി പരിഗണിച്ചപ്പോഴാണ് ജഡ്ജി കാരണം പറയാതെ പിന്മാറുകയാണെന്ന് അറിയിച്ചത്. മുഖ്യമന്ത്രിയുടെ മകള്‍ ടി വീണ അടക്കമുള്ളവര്‍ക്കെതിരെ സി ബി ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലുള്ളത്.

കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം എല്‍ എ കുഴല്‍നാടന്റെ ഹര്‍ജി സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. കോടതിയെ രാഷ്ട്രീയതര്‍ക്കങ്ങള്‍ക്കുള്ള വേദിയാക്കരുതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു. നേരത്തെ വിജിലന്‍സ് അന്വേഷണമെന്ന ആവശ്യം തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും തള്ളിയിരുന്നു. ഇതോടെയാണ് കുഴല്‍നാടന്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.

 

Latest