Connect with us

National

ട്രെയിനിലെ ശുചിമുറിയില്‍ പെരുമ്പാമ്പിനെ കണ്ടെത്തി

ആന്‍ഡമാന്‍ എക്‌സ്പ്രസിലെ കോച്ച് എസ്-2 ന്റെ ശുചിമുറിയില്‍ പെരുമ്പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരായി

Published

|

Last Updated

ചെന്നൈ | ട്രെയിനിലെ ശുചിമുറിയില്‍ പെരുമ്പാമ്പിനെ കണ്ടെത്തി. ആന്‍ഡമാന്‍ എക്‌സ്പ്രസിലെ കോച്ച് എസ്-2 ന്റെ ശുചിമുറിയില്‍ പെരുമ്പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരായി. ഖമ്മം സ്റ്റേഷനില്‍ എത്തി ട്രെയിന്‍ നിര്‍ത്തിയതോടെ ആര്‍ പി എഫ് ഉദ്യോഗസ്ഥരും റസ്‌ക്യു ടീമും ചേര്‍ന്ന് പാമ്പിനെ പിടിച്ചു.

ചെന്നൈയിലേക്ക് പോകുന്ന 16032 ആന്‍ഡമാന്‍ എക്‌സ്പ്രസിലാണ് പെരുമ്പാമ്പുണ്ടായത്. ഡ്യൂട്ടിയിലായിരുന്ന ടി ടി ഇ വിവരമറിയിച്ചിനെ തുടര്‍ന്നാണ് ആര്‍ പി എഫ് ഉദ്യോഗസ്ഥരും റസ്‌ക്യു ടീമും എത്തിയത്. ഈ സമയത്ത് ട്രെയിന്‍ ഡോര്‍ണക്കല്‍ കടന്ന് വിജയവാഡയിലേക്ക് പോവുകയായിരുന്നു.

ആര്‍ പി എഫ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബുറ സുരേഷ് ഗൗഡിന്റെ നേതൃത്വത്തില്‍ എത്തിയ പാമ്പ് പിടുത്തക്കാരന്‍ മസ്താന്‍ പെരുമ്പാമ്പിനെ പിടികൂടി.

 

Latest