Connect with us

Books

വാക്കുകളുടെ കര, കടല്‍, ആകാശം; എം ലുഖ്മാന്റെ പുസ്തക പ്രകാശനം ചെയ്തു

അറബി, ഇംഗ്ലീഷ് ഭാഷകളിലെ പ്രധാനപ്പെട്ട മുന്നൂറ് എഴുത്തുകാരുടെ ജീവിതവും എഴുത്തും വിശദമായി പ്രതിപാദിക്കുന്ന പുസ്തകം മലയാളിയുടെ ആഗോള വായനയെ ആഴത്തില്‍ അടയാളപ്പെടുത്തുന്ന രചനയാണ്.

Published

|

Last Updated

മാജിക് മൂൺ പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 'വാക്കുകളുടെ കര, കടൽ, ആകാശം' ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കുഴൂർ വിത്സൻ, മുഹമ്മദ്‌ പല്ലാറിന് നൽകി പ്രകാശനം ചെയ്യുന്നു.

ഷാര്‍ജ | എം. ലുഖ്മാന്‍ രചിച്ച പുസ്തകം “വാക്കുകളുടെ കര, കടല്‍, ആകാശം; ഒരു പുസ്തകസ്നേഹിയുടെ ആത്മരഹസ്യങ്ങള്‍” ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. ഡല്‍ഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന മാജിക് മൂണ്‍ പബ്ലിഷേഴ്സ് ആണ് പ്രസാധകര്‍.

പുസ്തകമേളയിലെ ഫോറം രണ്ട് കോൺഫറൻസ് ഹാളിൽ നടന്ന പ്രൗഢമായ ചടങ്ങില്‍ കവിയും മാധ്യമ പ്രവർത്തകനുമായ കുഴൂർ വിത്സൻ, ഫുജൈറ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ലൈബ്രറിയൻ മുഹമ്മദ് പല്ലാറിന് നൽകി പുസ്തകം പ്രകാശനം ചെയ്തു. ഗ്രന്ഥകാരന്‍ എം. ലുഖ്മാനുമായി മാധ്യമ പ്രവര്‍ത്തകന്‍ കെ. എം അബ്ബാസ് സംഭാഷണം നടത്തി.

അറബി, ഇംഗ്ലീഷ് ഭാഷകളിലെ പ്രധാനപ്പെട്ട മുന്നൂറ് എഴുത്തുകാരുടെ ജീവിതവും എഴുത്തും വിശദമായി പ്രതിപാദിക്കുന്ന പുസ്തകം മലയാളിയുടെ ആഗോള വായനയെ ആഴത്തില്‍ അടയാളപ്പെടുത്തുന്ന രചനയാണ്.

ചടങ്ങില്‍ ഡോ. നാസര്‍ വാണിയമ്പലം, ശരീഫ് കാരശ്ശേരി, യഹ്‌യ സഖാഫി, റുഷ്‌ദി ബിൻ റഷീദ്, സലാം സഖാഫി, സി.പി സ്വാദിഖ്‌ നൂറാനി, സഹർ അഹ്മദ്, അക്ബർ അലി മാജിക് മൂണ്‍ പബ്ലിഷേഴ്സ് ഡയറക്ടർമാരായ സയ്യിദ് മിഹ്റാജ്, യാസര്‍ അറഫാത്ത്, മുഹ്സിന്‍ റയ്യാന്‍ പങ്കെടുത്തു.