Uae
യു എ ഇയിൽ ഡീസൽ വില വർധിച്ചു
പുതുക്കിയ നിരക്ക് ബുധനാഴ്ച പുലര്‍ച്ചയോടെ നിലവില്‍ വന്നു.
അബൂദബി| യു എ ഇയിൽ ഡീസൽ വില വർധിച്ചു. ലിറ്ററിന് 2.52 ദിർഹമായിരുന്ന ഡീസൽ വില 4.14 ദിർഹമായാണ് ഉയർന്നത്. പുതുക്കിയ നിരക്ക് ബുധനാഴ്ച പുലര്‍ച്ചയോടെ നിലവില്‍ വന്നു. അഡ്‌നോക് ഡിസ്ട്രിബ്യൂഷന്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ ഇന്ധന വിതരണ കമ്പനികള്‍ പുതുക്കിയ നിരക്കിലാണ് മുന്നോട്ടുപോകുക.
ആഗോള വിപണിയിലെ എണ്ണവിലയിലുണ്ടായ മാറ്റങ്ങൾ പരിഗണിച്ച് ആണ് നിരക്ക് പുനഃക്രമീകരിച്ചത്. പെട്രോൾ വിലയിൽ ഇതുവരെ മാറ്റമില്ല. സൂപ്പർ 98 പെട്രോളിന് 2.59 ദിർഹവും സ്‌പെഷ്യൽ 95-ന് 2.48 ദിർഹവും ഇ-പ്ലസ് 91-ന് 2.40 ദിർഹവുമാണ് നിലവിലെ വില.
---- facebook comment plugin here -----


