International
യുദ്ധം അവസാനിക്കുന്നു?; യു എസ് - ഇറാൻ സമാധാനക്കരാർ 24 മണിക്കൂറിനകം ഒപ്പുവെക്കുമെന്ന് പാകിസ്താൻ
പ്രധാനമന്ത്രി ഡൊണാൾഡ് ട്രംപ് യുദ്ധം ആരംഭിക്കുന്നതിനായി ചൂണ്ടിക്കാണിച്ച ഇറാന്റെ ആണവപദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ കരാറിന് ശേഷം നടക്കും.
വാഷിംഗ്ടൺ | മൂന്ന് മാസത്തിലേറെ നീണ്ടുനിന്ന യുദ്ധത്തിന് ശേഷം അമേരിക്കയും ഇറാനും തമ്മിൽ സമാധാനക്കരാറിന്റെ ചട്ടക്കൂടിൽ ധാരണയിലെത്തിയതായും അടുത്ത 24 മണിക്കൂറിനുള്ളിൽ സമാധാന കരാർ ഒപ്പുവെക്കുമെന്നും പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ശരീഫ് അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിൽ മധ്യസ്ഥത വഹിക്കുന്ന പാകിസ്താൻ, കരാർ ഒപ്പുവെക്കലിന് തയ്യാറെടുപ്പുകൾ നടത്തുകയാണെന്നും ഇതിന് പിന്നാലെ അടുത്ത ആഴ്ച സാങ്കേതിക തലത്തിലുള്ള ചർച്ചകൾ നടക്കുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
കരാറിലെ വ്യവസ്ഥകളിൽ ഇരുപക്ഷവും ധാരണയിലെത്തിയതായും വരും ദിവസങ്ങളിൽ ഒപ്പുവെക്കുമെന്നും യു എസ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥനും വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി 28ന് ഇറാനിൽ ഇസ്റാഈലും യുഎസും നടത്തിയ സംയുക്ത ആക്രമണത്തോടെയാണ് യുദ്ധം ആരംഭിച്ചത്. തുടർന്ന് ഗൾഫിലെ യു എസ് സൈനിക ലക്ഷ്യങ്ങൾക്ക് നേരെ ഇറാനും, ഇസ്റാഈലിന് നേരെ ലബനാനിലെ ഹിസ്ബുല്ലയും ആക്രമണം നടത്തി. ഇറാനിലും ലബനാനിലും ആയിരക്കണക്കിന് ആളുകളുടെ മരണത്തിന് ഇടയാക്കിയ യുദ്ധം ആഗോള ഊർജ വില കുത്തനെ ഉയരുന്നതിനും കാരണമായി.

പ്രധാനമന്ത്രി ഡൊണാൾഡ് ട്രംപ് യുദ്ധം ആരംഭിക്കുന്നതിനായി ചൂണ്ടിക്കാണിച്ച ഇറാന്റെ ആണവപദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ കരാറിന് ശേഷം നടക്കും. നിർദ്ദിഷ്ട ധാരണാപത്രം അനുസരിച്ച് ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുകയും ഇറാന്റെ തുറമുഖങ്ങൾക്ക് മേലുള്ള യു എസ് നാവിക ഉപരോധം നീക്കുകയും ചെയ്യും. ഇതിന് പകരമായി മരവിപ്പിച്ച കോടിക്കണക്കിന് ഡോളറിന്റെ ഇറാന്റെ ആസ്തികൾ യു എസ് വിട്ടുനൽകാൻ തുടങ്ങുകയും എണ്ണ കയറ്റുമതിയുടെ ഉപരോധത്തിൽ ഇളവ് വരുത്തുകയും ചെയ്യും.
അതേസമയം, ആണവപദ്ധതി പൂർണ്ണമായും നിർത്തലാക്കുമെന്നും ഉയർന്ന തോതിൽ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം നശിപ്പിച്ചു നീക്കുമെന്നും യു എസ് ഉദ്യോഗസ്ഥൻ അവകാശപ്പെടുമ്പോൾ, ആണവപദ്ധതി നിർത്തലാക്കാൻ ഇറാൻ തയ്യാറായിട്ടില്ലെന്നും യുറേനിയം നേർപ്പിച്ച രൂപത്തിൽ നിലനിർത്താനാണ് ആഗ്രഹിക്കുന്നതെന്നും ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഖ്ചി പറഞ്ഞു. കൂടാതെ ടെഹ്‌റാനുള്ള യുദ്ധ നഷ്ടപരിഹാരത്തെക്കുറിച്ചുള്ള ചർച്ചകളും മിസൈൽ പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന യു എസിന്റെ ദീർഘകാലമായുള്ള ആവശ്യം ഒഴിവാക്കലും നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നുണ്ടെന്നാണ് വിവരങ്ങൾ.
Content Highlights
The US and Iran have agreed on a peace deal framework to end their three-month war, with an initial signing expected within 24 hours, according to mediator Pakistan. The deal involves reopening the Strait of Hormuz and lifting US naval blockades in exchange for easing sanctions on Iranian oil.







