Kerala
പുരുഷ മേധാവിത്വ ചിന്തയില്‍ നിന്നുണ്ടായത്; മന്ത്രി ജോണിന്റെ വിവാദ പ്രസ്താവനക്കെതിരെ എം വി ഗോവിന്ദന്‍
സ്ത്രീകള്‍ക്ക് ഔദാര്യം നല്‍കുന്ന രീതിയിലാണ് യാത്രയെ ഗതാഗത മന്ത്രി അവതരിപ്പിച്ചത്. കേരളത്തിലെ സ്ത്രീകളെയാകെ അപമാനിക്കുന്ന പ്രസ്താവന പിന്‍വലിച്ച് സി പി ജോണ്‍ മാപ്പ് പറയണം.
തിരുവനന്തപുരം | പ്രിയദര്‍ശിനി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ നടത്തിയ വിവാദ പ്രസ്താവനക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേരളത്തിലെ സ്ത്രീകളെയാകെ അപമാനിക്കുന്ന പ്രസ്താവന പിന്‍വലിച്ച് സി പി ജോണ്‍ മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മന്ത്രിയുടെ പുരുഷ മേധാവിത്വ ചിന്തയില്‍ നിന്നാണ് ഇത്തരമൊരു പ്രസ്താവനയുണ്ടായത്. ശാക്തീകരിച്ച മലയാളി സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ ഒരാളെയും പൊതുസമൂഹം അനുവദിക്കില്ല. സ്ത്രീകള്‍ക്ക് ഔദാര്യം നല്‍കുന്ന രീതിയിലാണ് യാത്രയെ ഗതാഗത മന്ത്രി അവതരിപ്പിച്ചത്. തങ്ങളുടെ നികുതിപ്പണം കൊണ്ടാണ് യാത്രക്ക് പണം കണ്ടെത്തുന്നതെന്ന് മന്ത്രി മറക്കരുത്. വോട്ട് കിട്ടാന്‍ വേണ്ടി യു ഡി എഫ് വാഗ്ദാനം ചെയ്ത പദ്ധതിയാണിത്. എന്നിട്ടും സ്ത്രീകളെ അപമാനിക്കുകയാണ്. ആശുപത്രിയുമായി ബന്ധപ്പെട്ട ജോണിന്റെ പ്രസ്താവന സ്വകാര്യ ആശുപത്രിക്ക് വേണ്ടിയാണെന്നും ഗോവിന്ദന്‍ ആരോപിച്ചു.
ഹെലികോപ്റ്റര്‍ യാത്രയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പ്രതികരണത്തിനെതിരെയും മുഖ്യമന്ത്രി രംഗത്തെത്തി. പേരുപോലും പറയാത്ത നിക്ഷേപകരെ കാണാന്‍ പോയി എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിക്ക് ഒരു കളവുപോലും പറയാതെ പറ്റില്ലെന്ന സ്ഥിതിയാണ്. പുറത്ത് പറയാനാവാത്ത എന്ത് ഡീലാണ് ഉണ്ടാക്കിയതെന്ന് മുഖ്യമന്ത്രി പറയണം. പിണറായി വിജയന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് വി ഡി സതീശന്‍ നടത്തുന്നത് തെറ്റായ പ്രചാരണമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പിണറായി ഹെലികോപ്റ്ററില്‍ പാര്‍ട്ടി സമ്മേളനത്തിന് പോയെന്ന ആരോപണം ശരിയല്ല. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കേന്ദ്രം എത്തിയിരുന്നു. അപ്പോള്‍ അവരുമായി ചര്‍ച്ച നടത്താന്‍ തൃശൂരില്‍ നിന്ന് ഹെലികോപ്റ്ററില്‍ വരികയാണ് ഉണ്ടായത്. പാര്‍ട്ടി സമ്മേളനത്തിലേക്ക് ഹെലികോപ്റ്ററില്‍ വരികയല്ല ചെയ്തത്. കൂടുതല്‍ പറയിപ്പിക്കരുത് എന്ന് പറഞ്ഞ് മുഖ്യമന്ത്രി എന്തിനാണ് പറയാതിരിക്കുന്നതെന്നും അദ്ദേഹം കാര്യങ്ങള്‍ പറയുകയാണ് വേണ്ടതെന്നും സി പി എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
Content Highlights:
CPM State Secretary MV Govindan slammed Minister John over his controversial remarks. Govindan stated that such comments stem from deep-rooted patriarchal mindsets in society. He urged public figures to exercise caution and maintain political correctness in their speeches.



