Kerala
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവര്‍ത്തകരായ നാല് പ്രതികള്‍ക്ക് ജാമ്യം
സര്‍ക്കാരിന്റെയും ഇഡിയുടെയും എതിര്‍പ്പ് തള്ളിക്കൊണ്ടാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്.
എറണാകുളം| എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകരായ നാല് പ്രതികള്‍ക്ക് കൂടി ജാമ്യം ലഭിച്ചു. ഇതോടെ കേസിലെ 14 പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. സര്‍ക്കാരിന്റെയും ഇഡിയുടെയും എതിര്‍പ്പ് തള്ളിക്കൊണ്ടാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്.
ഇന്നലെ കേസിലെ ഒമ്പത് പ്രതികള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ആക്രമണം ഗൗരവമുള്ളതാണെങ്കിലും 67 ദിവസമായി പ്രതികള്‍ ജയിലിലാണെന്നതും അന്വേഷണം അവസാനഘട്ടത്തിലാണെന്നതും കണക്കിലെടുത്താണ് ജാമ്യം നല്‍കിയത്.
2026 മേയ് 25ന് നടന്ന ഇഡി ആക്രമണ കേസില്‍ ആകെ 25 പ്രതികളാണുള്ളത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയ്ക്കിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. റെയ്ഡ് വിവരമറിഞ്ഞ് പ്രതിഷേധവുമായി സ്ഥലത്തെത്തിയ സിപിഎം പ്രവര്‍ത്തകര്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും അവരെ കൈയേറ്റം ചെയ്‌തെന്നുമാണ് ആരോപണം.
Content Highlights:
The Kerala High Court granted bail to four more CPM workers in the ED officials attack case, bringing the total number of bailed accused to 14. The court rejected objections raised by the government and ED. The incident occurred during an ED search at Veena Vijayan’s residence in May 2026.




