Connect with us

International

പശ്ചിമേഷ്യന്‍ സംഘര്‍ഷം: പരിഹാരം കാണാനുള്ള നയതന്ത്ര ശ്രമങ്ങള്‍ തുടരുകയാണെന്ന് ഖത്വര്‍

ഒമാന് സമീപമുള്ള ഹോര്‍മുസ് കടലിടുക്കില്‍ ഒരു കപ്പലിനു നേരെ ആക്രമണമുണ്ടായതായി യു കെയിലെ സമുദ്ര സുരക്ഷാ ഏജന്‍സിയായ 'വാന്‍ഗാര്‍ഡ്'. ഒരു ജീവനക്കാരനെ കാണാതായി.

Published

|

Last Updated

ദോഹ | അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തിന് പരിഹാരം കാണാനുള്ള നയതന്ത്ര ശ്രമങ്ങള്‍ തുടരുകയാണെന്ന് ഖത്വര്‍ വിദേശകാര്യ മന്ത്രാലയം. ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ക്കും നിര്‍ദേശങ്ങള്‍ കൈമാറുന്നതിനും സഹായിക്കുന്നതിനായി മധ്യസ്ഥരെല്ലാം ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

അതിനിടെ, ഒമാന് സമീപമുള്ള ഹോര്‍മുസ് കടലിടുക്കില്‍ ഒരു കപ്പലിനു നേരെ ആക്രമണമുണ്ടായതായി യു കെയിലെ സമുദ്ര സുരക്ഷാ ഏജന്‍സിയായ ‘വാന്‍ഗാര്‍ഡ്’ അറിയിച്ചു. സംഭവത്തില്‍ ഒരു ജീവനക്കാരനെ കാണാതായിട്ടുണ്ട്. ലെബനീസ്, ഇസ്‌റാഈലി ഉദ്യോഗസ്ഥര്‍ തമ്മിലുള്ള നേരിട്ടുള്ള ചര്‍ച്ചകളുടെ ഏഴാം ഘട്ടം ഇറ്റലിയിലെ റോമില്‍ നടക്കുന്നു.

അതേസമയം, ഇറാനുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഒരു കരാറിലെത്താന്‍ തെഹ്റാന് ലഭിക്കുന്ന ‘അവസാന അവസരമാണ്’ ഈ ചര്‍ച്ചകളെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എന്നാല്‍, വാഷിങ്ടണുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന കാര്യം തെഹ്റാന്‍ നിഷേധിച്ചു. ഹോര്‍മുസ് കടലിടുക്കിനെക്കുറിച്ച് ഒമാനുമായാണ് തങ്ങള്‍ സംസാരിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി.

Content Highlights:
Qatar has announced that diplomatic efforts are actively ongoing to find a peaceful resolution to the escalating conflict in West Asia. The nation continues to engage with key international stakeholders to mediate and bring stability to the region. Talks focus on de-escalation and humanitarian peace.

 

Latest