Connect with us

UAE

വ്യാജ പ്രചാരണങ്ങള്‍ തടയാന്‍ ദുബൈ മീഡിയ നറേറ്റീവ് കമ്മിറ്റി രൂപവത്കരിച്ചു

ആഗോളതലത്തില്‍ ദുബൈയുടെ വാര്‍ത്താ സന്ദേശങ്ങള്‍ക്ക് വ്യക്തത ഉറപ്പാക്കുക ലക്ഷ്യം.

Published

|

Last Updated

ദുബൈ | വ്യാജപ്രചാരണങ്ങള്‍ക്കും തെറ്റായ വാര്‍ത്തകള്‍ക്കും തടയിടാനും അന്താരാഷ്ട്ര തലത്തില്‍ ദുബൈയുടെ മാധ്യമ സന്ദേശങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി എത്തിക്കാനുമായി ‘ദുബൈ മീഡിയ നറേറ്റീവ് കമ്മിറ്റി’ രൂപവത്കരിച്ചു. ദുബൈ രണ്ടാം ഉപ ഭരണാധികാരിയും ദുബൈ മീഡിയ കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണ് സമിതി നിലവില്‍ വന്നത്.

ദുബൈ മീഡിയ കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്‌സണും മാനേജിംഗ് ഡയറക്ടറുമായ മോന ഗാനിം അല്‍ മര്‍റിയാണ് കമ്മിറ്റിയുടെ അധ്യക്ഷ. ദുബൈയിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ മാധ്യമ സന്ദേശങ്ങള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കലും ഏകോപനവുമാണ് സമിതിയുടെ പ്രധാന ലക്ഷ്യം. കൃത്യമായ വസ്തുതകളുടെയും കണക്കുകളുടെയും അടിസ്ഥാനത്തില്‍ സുതാര്യമായ വിവരങ്ങള്‍ ലോകത്തിന് മുന്നില്‍ എത്തിക്കുകയാണ് കമ്മിറ്റി ചെയ്യുകയെന്ന് മുന ഗാനിം അല്‍ മര്‍റി പറഞ്ഞു. അന്താരാഷ്ട്ര മാധ്യമങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനൊപ്പം പ്രാദേശിക, ആഗോള മാധ്യമ രംഗത്തെ പുതിയ പ്രവണതകളെക്കുറിച്ച് വിശകലനം ചെയ്ത് കൗണ്‍സിലിന് റിപോര്‍ട്ട് സമര്‍പ്പിക്കാനും സമിതിക്ക് ചുമതലയുണ്ട്.

വിശ്വസനീയവും ഏകീകൃതവുമായ മാധ്യമ നയം രൂപവത്കരിക്കുന്നത് ആഗോളതലത്തില്‍ ദുബൈയുടെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കാന്‍ സഹായിക്കുമെന്ന് ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് ചൂണ്ടിക്കാട്ടി. പദ്ധതിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ എമിറേറ്റിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Content Highlights:
Dubai has established a dedicated Media Narrative Committee to combat the spread of fake news and misinformation. The committee aims to ensure accurate media reporting and protect official narratives across platforms. This initiative reinforces overall media integrity and communication standards in UAE.

---- facebook comment plugin here -----

Latest