Connect with us

Books

'പെണ്‍കരുത്തിന്റെ പൊരുള്‍' പുസ്തകം പ്രകാശനം ചെയ്തു

വിറാസ് ഗേള്‍സ് വിദ്യാര്‍ഥിനികളാണ് ഗ്രന്ഥം തയ്യാറാക്കിയത്.

Published

|

Last Updated

താമരശ്ശേരി | മര്‍കസ് നോളജ് സിറ്റിയിലെ വിറാസ് ഗേള്‍സിലെ ഏതാനും വിദ്യാര്‍ഥിനികളും പൂര്‍വ വിദ്യാര്‍ഥിനികളും ചേര്‍ന്ന് തയ്യാറാക്കിയ ‘പെണ്‍കരുത്തിന്റെ പൊരുള്‍’ എന്ന പുസ്തകം ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രകാശനം ചെയ്തു. ഇസ്‌ലാമിക ചരിത്രത്തില്‍ അതുല്യരായ പത്ത് വനിതകളുടെ ജീവിത വിശേഷങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. മലൈബാര്‍ പ്രസ്സ് ആണ് പ്രസാധകര്‍.

ലാന്‍ഡ് മാര്‍ക്ക് വില്ലേജ് പബ്ലിക് റിലേഷന്‍ മാനേജര്‍ ഫള്ലുല്‍ ആബിദ് ആദ്യ കോപ്പി സ്വീകരിച്ചു. വിറാസ് ഗേള്‍സില്‍ നടന്ന ചടങ്ങില്‍ വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, എം ടി ശിഹാബുദ്ധീന്‍ സഖാഫി, അബ്ദുല്ലാഹ് ഉനൈസ് നൂറാനി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി അണ്ടോണ സംബന്ധിച്ചു. പുസ്തകം സ്വന്തമാക്കാന്‍ +918304042634 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പ്രസാധകര്‍ അറിയിച്ചു.

മര്‍കസ് നോളജ് സിറ്റിയിലെ വിറാസ് ഗേള്‍സ് വിദ്യാര്‍ഥിനികള്‍ തയ്യാറാക്കിയ ‘പെണ്‍കരുത്തിന്റെ പൊരുള്‍’ എന്ന പുസ്തകം ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രകാശനം ചെയ്യുന്നു.

 

---- facebook comment plugin here -----

Latest