Tags Posts tagged with "Pinaray vijayan"

Tag: Pinaray vijayan

ഒരിടത്തും കാലുകുത്തിക്കില്ലെന്നത് ഗീര്‍വാണം മാത്രമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന് പുറത്ത് തന്നെ കാലുകുത്തിക്കില്ലെന്ന ആര്‍എസ്എസ് ഭീഷണി കാലില്ലാത്തയാള്‍ ചവിട്ടുമെന്ന് ഭീഷണിപ്പെടുത്തുന്നത് പോലെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ് ഭീഷണി വെറും ഗീര്‍വാണം മാത്രമാണ്. ആര്‍എസ്എസ്...

സംസ്ഥാനത്ത് ഗുണ്ടാവേട്ടക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാവേട്ട ആരംഭിക്കാന്‍ പൊലീസിന് മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശം. 2010 ഗുണ്ടകളുടെ പട്ടികയാണ് ഇതിനായി ഇന്റലിജന്‍സ് തയാറാക്കിയത്. ജില്ലാ കലക്ടര്‍മാര്‍ക്കും റേഞ്ച് ഐജിമാര്‍ക്കും എസ്പിമാര്‍ക്കും പട്ടിക കൈമാറി. പട്ടികയില്‍ ഉള്ളവര്‍ക്കെതിരെ കാപ്പ...

രാജ്യം വിടാന്‍ പറയാന്‍ ആര്‍എസ്എസിന് എന്താണ് അവകാശം: പിണറായി

തിരുവനന്തപുരം: തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് പറയുന്നവരോട് രാജ്യം വിട്ടുപോകാന്‍ പറയാന്‍ ആര്‍എസ്എസിന് എന്താണ് അവകാശമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവിടെ എല്ലാവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട്. അത് മനസ്സിലാക്കാന്‍ തയ്യാറാകാതെ ആര്‍എസ്എസ് പ്രകോപനം സൃഷ്ടിക്കുകയാണെന്നും പിണറായി...

സമരം നടത്തി സര്‍ക്കാറിനെ വഴിപ്പെടുത്താന്‍ നോക്കേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ട അവധിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. സമരം നടത്തി സര്‍ക്കാറിനെ വഴിപ്പെടുത്താന്‍ നോക്കേണ്ടെന്ന് തന്നെ വന്നുകണ്ട ഐഎഎസ് ഉദ്യോഗസ്ഥരെ അറിയിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ അങ്ങനെ ഒരു ഉദ്ദേശ്യം...

പഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍. പഴ്‌സണല്‍ സ്റ്റാഫുകളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. ഒരു തരത്തിലുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു മന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫ്...

ദേശീയഗാന വിവാദം: സംവിധായകന്‍ കമലിന് പിണറായിയുടെ പിന്തുണ

കോഴിക്കോട്: ദേശീയഗാന വിവാദത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിന് മുഖ്യമന്ത്രിയുടെ പിന്തുണ. ദേശീയഗാന വിവാദം വര്‍ഗീയവത്കരിക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കമലിനെതിരായ പ്രതിഷേധത്തിന് പിന്നില്‍ സംഘപരിവാറാണ്. കമാലുദീന്‍ എന്ന് നീട്ടിപ്പറയുന്നതിലും വര്‍ഗീയതയുടെ...

പ്രധാനമന്ത്രിയെ കാണാന്‍ അനുമതിയില്ല; സര്‍വകക്ഷി സംഘം ഡല്‍ഹിക്ക് പോകില്ല

തിരുവനന്തപുരം: സഹകരണ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സര്‍വകക്ഷി സംഘം ഡല്‍ഹിക്ക് പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രിയെ കാണാന്‍ സംഘത്തിന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് യാത്ര ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ധനകാര്യമന്ത്രിയെ കാണാന്‍...

സഹകരണ മേഖലയെ തകര്‍ക്കാന്‍ ആസൂത്രിത നീക്കം: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ മേഖലയെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ ബാങ്കുകള്‍ കള്ളപ്പണത്തിന്റെ കേന്ദ്രമാണെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഇതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായും...

അഴിമതി നിര്‍മാര്‍ജനത്തെ തെറ്റായി ചിത്രീകരിക്കാന്‍ ശ്രമം: മുഖ്യമന്ത്രി

തൃശൂര്‍: സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന അഴിമതി നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളെ തെറ്റായി ചിത്രീകരിക്കാന്‍ ചില കോണുകളില്‍നിന്ന് ശ്രമം നടക്കുന്നുവെന്നും അത് ഫലത്തില്‍ അഴിമതിയെ സഹായിക്കലാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ രാമവര്‍മപുരം പൊലിസ് അക്കാദമിയില്‍...

ഉദ്യോഗസ്ഥര്‍ക്ക് മീഡിയ മാനിയ; തിരുത്തല്‍ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ തീരുമാനങ്ങള്‍ മാധ്യമങ്ങളിലുടെ പരസ്യപ്പെടുത്തുന്ന 'മീഡിയ മാനിയ' ചില ഉദ്യോഗസ്ഥര്‍ക്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. രാഷ്ട്രീയക്കാരാണ് പ്രശസ്തി ആഗ്രഹിക്കുന്നത്. അവരുമായുള്ള സഹവാസം കൊണ്ടാകാം ഉദ്യോഗസ്ഥരിലും ഇത്തരം പ്രവണത കണ്ടുവരുന്നതെന്നും...