Connect with us

Ongoing News

ദുബൈയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരിച്ചു

ഷാമോന്‍ 12 വര്‍ഷത്തില്‍ അധികമായി ദുബൈയില്‍ ബിസിനസ് നടത്തി വരികയായിരുന്നു.

Published

|

Last Updated

ദുബൈ| ദുബൈ അല്‍ ഖൈര്‍ റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഇടുക്കി തൊടുപുഴ സ്വദേശി മരിച്ചു. തൊടുപുഴ കാഞ്ഞാര്‍ പരേതനായ പൈമ്പിള്ളില്‍ സലീമിന്റെ മകന്‍ ഷാമോന്‍ സലീം (29) ആണ് മരിച്ചത്.വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയില്‍ പെട്ട് യുവാവ് തല്‍ക്ഷണം മരിക്കുകയായിരുന്നു. ഷാമോന്‍ 12 വര്‍ഷത്തില്‍ അധികമായി ദുബൈയില്‍ ബിസിനസ് നടത്തി വരികയായിരുന്നു.നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടില്‍ എത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

കുടയത്തൂര്‍ ജുമാമസ്ജിദില്‍ കബര്‍ അടക്കം. ഹഫ്‌സയാണ് മാതാവ്. സഹോദരി ബീമ.