Connect with us

Kerala

നടി കനകലത അന്തരിച്ചു

350ല്‍ പരം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | സിനിമാ-സീരിയില്‍ നടി കനകലത അന്തരിച്ചു. 63 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം.

350ല്‍ പരം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നാടകത്തിലൂടെയാണ് സിനിമയിലെത്തിയത്.

കൊല്ലം ജില്ലയിലെ ഓച്ചിറയില്‍ പരമേശ്വരന്‍ പിളളയുടെയും ചിന്നമ്മയുടെയും മകളായി 1960 ഓഗസ്റ്റ് 24ന് ജനനം. കൊല്ലം ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ കനകലത നാടകങ്ങളിലെ അഭിനയ മികവില്‍ സിനിമയിലെത്തി.

1980-ല്‍ ഉണര്‍ത്ത് പാട്ട് എന്ന സിനിമയില്‍ ആദ്യമായി അഭിനയിച്ചെങ്കിലും ചിത്രം റിലീസായില്ല. പിന്നീട് 1982-ല്‍ റിലീസായ ചില്ല് എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായി.

നാടകാഭിനയത്തിലൂടെ കലാരംഗത്തെത്തിയ കനകലത 30 വര്‍ഷത്തോളം നാടക -ടെലിസീരിയല്‍ – ചലച്ചിത്ര രംഗങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. മലയാളത്തില്‍ ഏകദേശം 360 സിനിമകളിലും തമിഴില്‍ 30 സിനിമയിലും അഭിനയിച്ചിട്ടുണ്ട്. 2023 ഏപ്രില്‍ 8ന് റിലീസായ പൂക്കാലം എന്ന സിനിമയാണ് കനകലതയുടെ മലയാളത്തിലെ അവസാന സിനിമ.

ചില്ല്, കരിയിലക്കാറ്റ് പോലെ, രാജാവിന്റെ മകന്‍, ജാഗ്രത, കിരീടം, വര്‍ണ്ണപകിട്ട്, എന്റെ സൂര്യപുത്രിയ്ക്ക്, കൗരവര്‍, അമ്മയാണെ സത്യം, ആദ്യത്തെ കണ്‍മണി, തച്ചോളി വര്‍ഗീസ് ചേകവര്‍, സ്ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണന്‍സ്, മാട്ടുപ്പെട്ടി മച്ചാന്‍, പ്രിയം എന്നിവയാണ് കനകലതയുടെ പ്രധാന സിനിമകള്‍.

2022-ല്‍ മറവിരോഗമായ അല്‍ഷിമേഴ്‌സ് ബാധിച്ച കനകലത ചികിത്സയില്‍ തുടരുകയായിരുന്നു.

 

Latest